വിരമിച്ചവർക്ക് പുനർനിയമനവുമായി കേന്ദ്രസർക്കാർ; യുവജന വിരുദ്ധ നിലപാടിലൂടെ ഇല്ലാതാകുക 22000 ത്തിലേറെ തസ്തികകളിലേക്കുള്ള പുതിയ നിയമനം

Wait 5 sec.

വിരമിച്ചവർക്ക് പുനർനിയമനവുമായി കേന്ദ്രസർക്കാർ. ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് വകുപ്പിൽ വിരമിച്ചവരെ പുനർനിയമിക്കാൻ കൺട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറലിന്റെ സർക്കുലർ. രാജ്യത്താകെ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് വകുപ്പിൽ 22000 ത്തിലേറെ തസ്തികകളിൽ പുതിയ നിയമനം ഇതിലൂടെ ഇല്ലാതാകും. കേരള സർക്കാർ ഉദ്യോഗാർത്ഥികളോട് അനുകൂല സമീപനം സ്വീകരിക്കുമ്പോഴാണ് കേന്ദ്രസർക്കാരിന്റെ യുവജന വിരുദ്ധ നിലപാട്.ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് വകുപ്പിൽ നിലവിലുള്ളത് 56000 ഒഴിവുകൾ ആണ്. കേരളത്തിലെ 5 ഏജീസ് ഓഫീസുകളിലായി നിലവിലുള്ളത് 60% ഒഴിവുകൾ ആണ്. കേരളത്തിലെ ഏജീസ് ഓഫീസിൽ ആകെ ഉള്ളത് 1323 തസ്തികകളിൽ ഒഴിവുള്ളത് 787 എണ്ണത്തിലുമാണ്. സീനിയർ അക്കൗണ്ട്‌ ഓഫീസർ, അസിസ്റ്റന്റ്‌ അക്കൗണ്ട്‌ ഓഫീസർ തസ്‌തികളിലെ ഒഴിവുകളിൽ 10 ശതമാനം വിരമിച്ചവരേയോ ചാർട്ടേഡ്‌ അക്കൗണ്ടന്റുമാരെയോ കൺസൾട്ടന്റായി നിയമിക്കാമെന്ന്‌ സർക്കുലർ നേരത്തെയുണ്ട്‌. ബാക്കി 90 ശതമാനം ഒഴിഞ്ഞുകിടക്കും.ALSO READ: അതുല്യയുടെ ദുരൂഹ മരണം: ഭർത്താവ് സതീഷിനെ ദുബൈയിലെ ജോലിയിൽ നിന്നും പിരിച്ചുവിട്ടുസംസ്ഥാന സർക്കാരിന്റെ വരവുചെലവു കണക്ക്‌, ജീവനക്കാരുടെ പിഎഫ്‌, പെൻഷൻ, ഗസറ്റഡ്‌ ഉദ്യോഗസ്ഥരുടെ സർവീസ്‌ രേഖ കൈകാര്യംചെയ്യൽ, പേ സ്ലിപ്‌ തയ്യാറാക്കൽ എന്നിവ ഏജീസ്‌ ഓഫീസാണ്‌ നിർവഹിക്കുന്നത്‌. രാജ്യത്തെ ഏറ്റവും കൂടുതൽ സർക്കാർ ഉദ്യോഗസ്ഥരുടെ സേവനങ്ങൾ കൈകാര്യം ചെയ്യുന്ന ഏജീസ്‌ ഓഫീസാണ്‌ കേരളത്തിലേത്‌. 3.5 ലക്ഷം സംസ്ഥാന ജീവനക്കാരുടെ പെൻഷൻ കാര്യങ്ങളും ഇവരുടെ ചുമതലയിൽ. കരാർവത്ക്കരണവും തസ്‌തികയിൽ ആളില്ലാത്തതും ഇത്തരം ചുമതലകളുടെ നിർവഹണത്തെ സാരമായി ബാധിക്കും.The post വിരമിച്ചവർക്ക് പുനർനിയമനവുമായി കേന്ദ്രസർക്കാർ; യുവജന വിരുദ്ധ നിലപാടിലൂടെ ഇല്ലാതാകുക 22000 ത്തിലേറെ തസ്തികകളിലേക്കുള്ള പുതിയ നിയമനം appeared first on Kairali News | Kairali News Live.