കെ-പോപ്പ് സംഗീതങ്ങളെ നെഞ്ചോട് ചേർക്കുന്ന നിരവധി ആളുകൾ ഉണ്ട്. അവരുടെ പാട്ടിനും താളാത്മകമായ നൃത്തചുവടുകൾക്കും ആരാധകർ ഏറെയാണ്. അവരുടെ പാട്ടുകൾ പാടി നടക്കാനും ചുവടുവയ്ക്കാനും പലർക്കും ഇഷ്ടമാണ്. നിരവധി പോപ്പ് ബാൻഡുകളാണ് അവിടെയുള്ളത്. ബിടിഎസ്, ബ്ലാക്ക് പിങ്ക്, എക്സോ, സെവന്റീൻ, ന്യൂ ജീൻസ് എന്നു തുടങ്ങുന്നു ഇവ. എന്നാൽ ഇവർക്കൊന്നും അവകാശപ്പെടാൻ കഴിയാത്ത ഒരു കഴിവിനെ കരുത്താക്കിയ ഒരു ബാൻഡ് ഉണ്ട്, ബിഗ് ഓഷ്യൻ. ആദ്യത്തെ ഡെഫ് ബോയ് ബാൻഡ് ആണ് ഇവർ.2024-ൽ പാരാസ്റ്റാർ എന്റർടൈൻമെന്റ് എന്ന ഇൻക്ലൂസീവ് ലേബലിൽ അരങ്ങേറ്റം കുറിച്ച ബിഗ് ഓഷ്യൻ – പാർക്ക് ഹ്യുൻജിൻ, കിം ജി-സിയോക്ക്, ലീ ചാൻ-യെയോൺ എന്നിവർ ചേർന്നതാണ്. പാട്ടെന്നാൽ ശബ്ദമെന്ന പ്രതീക്ഷകളെ ധിക്കരിക്കുക മാത്രമല്ല, പൂർണമായും പുനർനിർമ്മിക്കുകയും ചെയ്യുകയാണ് ഇവർ. എല്ലാ കെ-പോപ്പ് ഗ്രൂപ്പുകളെയും പോലെ, ബിഗ് ഓഷ്യന്റെ ഫാൻഡത്തിനും ഒരു പ്രത്യേക പേരുണ്ട്: പാഡോ, അതായത് ‘തരംഗം’.ALSO READ: ബിടിഎസിനെ കടത്തിവെട്ടുമോ ? കെ പോപ്പിൽ പുതിയ താരോദയങ്ങൾ, ബാൻഡിൽ ഉത്തര കൊറിയക്കാരുംശക്തമായ നൃത്തസംവിധാനവും സമാനതകളില്ലാത്ത ദൃശ്യ കഥപറച്ചിലുമായി കേൾവിവൈകല്യമുള്ളവരുടെ ഭാഷയിൽ അവർ നിറഞ്ഞാടി. ദക്ഷിണകൊറിയയുടെ അംഗീകൃത ആംഗ്യഭാഷയായ കെഎസ്എൽ ആണ് ബിഗ് ഓഷൻ ആദ്യം ഉപയോഗിച്ചത്. ‘ഗ്ലോ’ എന്ന ആ പാട്ട് കഴിഞ്ഞവർഷം പുറത്തിറങ്ങി. ഭിന്നശേഷിക്കാർക്കായി കൊറിയ നീക്കിവെച്ചിരിക്കുന്ന ഏപ്രിൽ 20-നായിരുന്നു അരങ്ങേറ്റം.ബിഗ് ഓഷ്യന്റെ പ്രകടനങ്ങൾ കേൾവിയുടെ അതിരുകൾക്കപ്പുറം ബന്ധിപ്പിക്കുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്, താളം, വികാരം, ബന്ധം എന്നിവ കേൾവിയെ ആശ്രയിക്കുന്നില്ല – അവ വികാരത്തെ ആശ്രയിക്കുന്നു എന്ന് തെളിയിക്കുന്നു. സുഗമവും ചലനാത്മകവുമായ ചലനത്തിലൂടെ വേദിയെ നിയന്ത്രിക്കുകയോ വ്യക്തതയും ഉദ്ദേശ്യവുമുള്ള ആംഗ്യ വരികൾ അവതരിപ്പിക്കുകയോ ചെയ്താലും, പ്രവേശനക്ഷമതയും കലാപരതയും കൂടിച്ചേരുന്ന ഒരു ഇടം ബിഗ് ഓഷ്യൻ സൃഷ്ടിക്കുകയാണ്.കെ പോപ്പ് ലോകത്തെ കേമന്മാർ ആരെന്ന ചോദ്യങ്ങൾ ഉയര്ന്ന് സമയത്താണ് ഇത്തരത്തിൽ ഒരു ബാൻഡ് അവരുടെ പാട്ടുകൾ ആളുകളിലേക്ക് എത്തിക്കുന്നത്. എന്ത് തന്നെയായാലും ബിഗ് ഓഷ്യൻ നിങ്ങളുടെ ശരാശരി ഐഡൽ ഗ്രൂപ്പിൽ നിന്ന് വളരെ അകലെയാണ്.അമേരിക്കൻ ആംഗ്യഭാഷയും പഠിച്ച അവർ ഇംഗ്ലീഷിലുള്ള ഗാനവും ഇറക്കി. ‘ബ്ലോ’ എന്ന പാട്ടും ആളുകൾ ഏറ്റെടുത്തു. ആദ്യ യുഎസ് പര്യടനത്തിന് തയ്യാറെടുക്കുകയാണ് ബിഗ് ഓഷൻ ഇപ്പോൾ.കേൾവി പരിമിതിയുള്ളവർക്കായി ഉള്ളടക്കം തയ്യാറാക്കിയിരുന്ന യുട്യൂബറായിരുന്നു പാർക്ക്. ലീ ഓഡിയോളജിസ്റ്റായിരുന്നു. കിം ഒരു ആൽപൈൻ സ്കീയർ ആയിരുന്നു. “വെള്ളത്തിനടിയിൽ ആശയവിനിമയം നടത്താൻ മുങ്ങൽ വിദഗ്ധർ ആംഗ്യങ്ങളെ ആശ്രയിക്കുന്നതുപോലെ, ശബ്ദം മാത്രം കുറവായേക്കാവുന്നിടത്ത് അർത്ഥം അറിയിക്കാൻ ഞങ്ങൾ ആംഗ്യഭാഷ ഉപയോഗിക്കുന്നു, എന്നാണ് ലീ പറഞ്ഞത്.2024 സെപ്റ്റംബറിൽ ബിൽബോർഡ്സിന്റെ ‘റൂക്കീസ് ഓഫ് ദ മന്താ’യി ബിഗ് ഓഷൻ. ‘പോഡോസ്’ എന്ന പേരിൽ അറിയപ്പെടുന്ന ആരാധകരാകട്ടെ കെഎസ്എൽ പഠിച്ചുതുടങ്ങി. അടുത്തിടെ അവർ ഫോർബ്സിന്റെ 30 അണ്ടർ 30 ഏഷ്യ എന്റർടൈൻമെന്റ് & സ്പോർട്സ് പട്ടികയിൽ ഇടം നേടി. ഈ മാസം, ബാൻഡ് ബ്രസീലിലെ ഒരു ആനിമേഷൻ ഫെസ്റ്റിവലിലും സ്വിറ്റ്സർലൻഡിലെ ഒരു യുണൈറ്റഡ് നേഷൻസ് ടെക് ഇവന്റിലും പ്രകടനം നടത്തി. ബിഗ് ഓഷ്യന് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ 995,000 ഫോളോവേഴ്സും ടിക് ടോക്കിൽ 696,000 -ത്തിലധികം ഫോളോവേഴ്സും ഉണ്ട്.ഏറ്റവും പുതിയ ഓഡിയോ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ബിഗ് ഓഷൻ സംഗീതം ചിട്ടപ്പെടുത്തുന്നത്. നിശ്ചിതവേഗത്തിൽ പാടാൻ സഹായിക്കുന്ന മെട്രൊണോമിലെ ടിക് ശബ്ദത്തിനുപകരം ഫ്ലാഷും കമ്പനം ചെയ്യുന്ന വാച്ചുമൊക്കെ ഇതിനുപയോഗിക്കുന്നു. ആംഗ്യഭാഷ സംസാരഭാഷയിൽനിന്ന് വേറിട്ടൊരു ഭാഷയാണെന്നും ഓരോ ആംഗ്യഭാഷയും വൃത്യസ്തമാണെന്നും തെളിയിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബിഗ് ഓഷൻ പറയുന്നു. ഒപ്പം കേൾ വിശക്തിയില്ലാത്തവർക്ക് സംഗീതം ആസ്വാദ്യമാക്കുക എന്ന വലിയ ലക്ഷ്യവും അവർക്ക് കരുത്ത് പകരുന്നു.The post ആംഗ്യഭാഷയിലൂടെ ‘തരംഗം’ സൃഷ്ടിച്ച് കെ പോപ്പ് ബാൻഡ്; ആദ്യത്തെ ഡെഫ് ബോയ് ബാൻഡ് ‘ബിഗ് ഓഷ്യൻ’ വ്യത്യസ്തരാകുന്നത് ഇങ്ങനെ appeared first on Kairali News | Kairali News Live.