സ്‌കൂളുകളില്‍ അടിയന്തര ഓഡിറ്റ് നടത്തും; മിഥുന്റെ കുടുംബത്തിന് മാനേജ്‌മെന്റ് പത്ത് ലക്ഷം രൂപ നല്‍കുമെന്നും മന്ത്രി വി ശിവന്‍കുട്ടി

Wait 5 sec.

കൊല്ലം |  സ്‌കൂളുകളില്‍ സമയബന്ധിതമായി അടിയന്തര ഓഡിറ്റ് നടപ്പാക്കുമെന്നും ചൊവ്വാഴ്ച വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളില്‍ വെച്ച് ഷോക്കേറ്റ് മരിച്ച വിദ്യാര്‍ഥി മിഥുന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ മാനേജ്‌മെന്റ് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.സ്‌കൂള്‍ തുറക്കും മുമ്പേ സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലറിലെ കാര്യങ്ങള്‍ എല്ലാ ഉദ്യോഗസ്ഥരും നടപ്പാക്കിയോ എന്ന് സംശയമുണ്ട്. വിദ്യാര്‍ഥി മരിച്ച സംഭത്തില്‍ എച്ച്എമ്മിനെ മാത്രം ബലിയാടാക്കി എന്ന ആരോപണം ശരിയല്ലെന്നും മന്ത്രി പറഞ്ഞു.മാനേജ്‌മെന്റ് മിഥുന്റെ അച്ഛനോ അമ്മയ്‌ക്കോ സ്‌കൂളില്‍ എന്തെങ്കിലും ജോലി കൊടുക്കണം. മിഥുന്റെ വീട് പണിക്കുള്ള നടപടി സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. മരണവീട്ടില്‍ കരിങ്കൊടി കാണിക്കുന്നത് എന്ത് രാഷ്ട്രീയ നിലപാടാണെന്നും മന്ത്രി ചോദിച്ചു.ജൂലൈ 25 മുതല്‍ 31 മുതല്‍ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ നേരിട്ട് സ്‌കൂളില്‍ എത്തി പരിശോധന നടത്തും. ഇവര്‍ പരിശോധന നടത്തുന്നുണ്ടോ എന്നറിയാന്‍ വകുപ്പിലെ വിജിലന്‍സിനെ ചുമതലപ്പെടുത്തും, ഉദ്യോഗസ്ഥര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് 12 ന് വീണ്ടും യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു