ഷാർജയിലെ മലയാളി യുവതി അതുല്യയുടെ മരണത്തിൽ, ഭർത്താവ് സതീഷിനെ ദുബൈയിൽ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ജോലിയിൽ നിന്നും പുറത്താക്കിയതിന് കമ്പനി ഇന്ന് രേഖാമൂലം കത്ത് നൽകി. ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ സൈറ്റ് എഞ്ചിനീയറായിരുന്നു സതീഷ്. ഒരു വർഷം മുമ്പാണ് ജോലിയിൽ പ്രവേശിച്ചത്. അതുല്യയുടെ ബന്ധുക്കൾ നൽകിയ പരാതികളും സതീഷിന്‍റെ അക്രമാസക്തമായ പെരുമാറ്റ വീഡിയോകളും പരിഗണിച്ചാണ് നടപടിയെന്ന് കമ്പനി അറിയിച്ചു.ALSO READ; ‘എന്‍റെ മോളെ താലി കെട്ടാൻ നേരവും മദ്യപിച്ചിട്ടാ അവൻ കതിർമണ്ഡപത്തിൽ കയറിയത്’: സതീഷിന്‍റെ വാദങ്ങൾ പച്ചക്കള്ളമെന്ന് അതുല്യയുടെ അച്ഛൻഅതേസമയം, യുവതിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടി തുടങ്ങി. ഫോറൻസിക് റിപ്പോർട്ട് ബന്ധുക്കൾക്ക് ലഭിച്ചിട്ടുണ്ട്. ഷാർജ ഹെൽത്തിൽ നിന്ന് ഡെത്ത് സർട്ടിഫിക്കറ്റും തുടർന്ന് പൊലീസ് റിപ്പോർട്ടും ലഭിക്കണം. കോൺസുലേറ്റിൽ നിന്നുള്ള നടപടികൾ പൂർത്തിയാക്കി ഇന്നുതന്നെ മൃതദേഹം കൊണ്ടുപോകാൻ ശ്രമം നടത്തും.The post അതുല്യയുടെ ദുരൂഹ മരണം: ഭർത്താവ് സതീഷിനെ ദുബൈയിലെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു appeared first on Kairali News | Kairali News Live.