കോട്ടയം ജില്ലാ എംപ്ലോയമെൻ്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും പാലാ അൽഫോൻസാ കോളേജും സംയുക്തമായി ‘ പ്രയുക്തി 2025’ എന്ന പേരിൽ തൊഴിൽ മേള നടത്തുന്നു. ഓഗസ്റ് 2 ന് രാവിലെ 9 മുതൽ പാലാ അൽഫോൻസാ കോളേജിലാണ് തൊഴിൽമേള നടക്കുന്നത്. അമ്പതോളം കമ്പനികളിൽ നിന്നായി രണ്ടായിരത്തോളം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തൊഴിൽമേള വഴി ജോലി നേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗികൾ ചുവടെ നൽകിയിരിക്കുന്ന രജിസ്ട്രേഷൻ ലിങ്കിൽ രജിസ്റ്റർ ചെയ്യുക. ഓൺലൈൻ രജിഷ്ട്രേഷൻ നടത്താൻ സാധിക്കാത്തവർക്ക് Spot Registration ഉണ്ടായിരിക്കും. തൊഴിൽമേളയിൽ SSLC മുതൽ യോഗ്യതയുള്ള പതിനെട്ടിനു മുകളിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് മേളയിൽ പങ്കെടുക്കാം. ALSO READ : ട്രാവൽ ആൻഡ് ടൂറിസത്തിൽ എം ബി എ; സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാംപങ്കെടുക്കാനാഗ്രഹിക്കുന്നവർ സർട്ടിഫിക്കറ്റുകളുടെയും ബയോഡാറ്റയുടെയും 5 പകർപ്പുകൾ എന്നിവ കയ്യിൽ കരുതണം. തൊഴിൽമേളയ്ക്കായുള്ള ഓൺലൈൻ രജിഷ്ട്രേഷൻ ആരംഭിച്ചു. https://docs.google.com/forms/d/e/1FAIpQLSeE3_aS_F9GU_jLjUx6KDN3vZ1XBMdq8vLJfl0uqO0QpOiFMA/viewform ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം.The post തൊഴിലന്വേഷകരേ ഇതിലേ.. 2000 ഒഴിവുകളുമായി മെഗാ തൊഴിൽ മേള വരുന്നൂ..; ഈ അവസരം നഷ്ടപ്പെടുത്തല്ലേ.. appeared first on Kairali News | Kairali News Live.