ബെംഗളൂരുവില്‍ ബസ് സ്റ്റാന്‍ഡിനുള്ളിലെ ശൗചാലയത്തിന് സമീപം സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി

Wait 5 sec.

ബെംഗളൂരുവില്‍ ബസ് സ്റ്റാന്‍ഡിനുള്ളിലെ ശൗചാലയത്തിന് സമീപം സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. കലസിപാല്യ ബിഎംടിസി ബസ് സ്റ്റാന്‍ഡിലെ ശൗചാലയത്തിന് സമീപമാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.വ്യത്യസ്ഥ ബാഗുകളിലായി ആറ് ജെലാറ്റിന്‍ സ്റ്റിക്കുകളും ഏതാനും ഡിറ്റണേറ്ററുകളും ആണ് കണ്ടെത്തിയത്. കെട്ടിടനിര്‍മാണ ആവശ്യങ്ങള്‍ക്കും ഖനനം പോലുള്ളവയ്ക്കും ഉപയോഗിക്കുന്നതാണ് ജലാറ്റിന്‍ സ്റ്റിക്കുകള്‍. ഇവ വിലകുറഞ്ഞ സ്‌ഫോടക വസ്തുക്കളാണ്.Also read- ‘സാങ്കൽപ്പിക രാജ്യങ്ങളുടെ’ പേരിൽ എംബസി; സംശയം തോന്നാതിരിക്കാൻ സമൂഹവിരുന്നുൾപ്പെടെ ജീവകാരുണ്യപ്രവർത്തനങ്ങളും; യുപിക്കാരന്റെ തട്ടിപ്പ് പൊളിച്ച് പൊലീസ്ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ വിവരം അറിയിച്ചതനുസരിച്ച് പോലീസും ബോംബ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുമെന്ന് ബെംഗളൂരു വെസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി കമ്മീഷണറായ എസ് ഗിരീഷ് വ്യക്തമാക്കി.Explosives found near toilet inside bus stand in Bengaluru.Police and the bomb squad arrived at the scene and inspected it.Investigation startedThe post ബെംഗളൂരുവില്‍ ബസ് സ്റ്റാന്‍ഡിനുള്ളിലെ ശൗചാലയത്തിന് സമീപം സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി appeared first on Kairali News | Kairali News Live.