റിക്രിയേഷന്‍ ഗ്രൗണ്ടിലെ പൊതുദര്‍ശനം പൂര്‍ത്തിയായി; വി എസ് സ്മരണകളിരമ്പുന്ന വലിയചുടുകാട്ടിലേക്ക്

Wait 5 sec.

പ്രിയ സഖാവിന് വിപ്ലവ മണ്ണില്‍ അന്ത്യാഭിവാദ്യം. റിക്രിയേഷന്‍ ഗ്രൗണ്ടിലെ പൊതുദര്‍ശനം പൂര്‍ത്തിയായി. വിഎസിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വാഹനം വലിയ ചുടുകാട്ടിലേക്ക് പുറപ്പെട്ടു. ഇനി പുന്നപ്ര രക്തസാക്ഷികള്‍ക്കൊപ്പം അന്ത്യവിശ്രമം. പി കൃഷ്ണപ്പിള്ള, ഗൗരിയമ്മ, പികെ ചന്ദ്രാനന്ദന്‍, എംഎന്‍ ഗോവിനന്ദന്‍ നായര്‍,ടിവി തോമസ്, പിടി പുന്നൂസ്, ജോര്‍ജ് ചടയന്‍മുറി,ആര്‍ സുഗതന്‍ തുടങ്ങിയ നേതാക്കള്‍ക്കൊപ്പമാണ് വിഎസിന്റെ അന്ത്യവിശ്രമം.രണസ്മരണകള്‍ ഇരമ്പുന്ന ആലപ്പുഴ ബീച്ചില്‍ ഒരിക്കല്‍ കൂടി വിഎസിനെ കാണാനായി മനുഷ്യത്തിര അലത്തല്ലുകയായിരുന്നു.കനത്ത മഴയെയും അവഗണിച്ച് പ്രിയ ജനനായകനെ കാണാന്‍ പതിനായിരക്കണക്കിനുപേരാണ് എത്തിയത്.വൈകിട്ട് ആറോടെയാണ് വി എസിന്റെ മൃതദേഹം ബീച്ച് റിക്രിയേഷന്‍ ഗ്രൗണ്ടില്‍ എത്തിച്ചത്.ആലപ്പുഴ പാര്‍ട്ടി ആസ്ഥാനത്ത് നിന്ന് അഞ്ചോടെയാണ് മൃതദേഹം വഹിച്ചുള്ള പ്രത്യേക ബസ് പുറപ്പെട്ടത്.Also read – ചോരതുടിക്കും ചെറുകൈയുകളെ; വി എസ് എന്ന കാലാതീത ചരിത്ര ബോധ്യംപി കൃഷ്ണപിള്ള സ്മാരക മന്ദിരത്തില്‍ അര മണിക്കൂര്‍ മാത്രമാണ് പൊതുദര്‍ശനം നിശ്ചയിച്ചിരുന്നത്.എന്നാല്‍ ജനപ്രവാഹം മൂലം മൃതദേഹം എടുത്തത് മൂന്ന് മണിക്കൂറോളം കഴിഞ്ഞാണ്.തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിലാപയാത്ര 22 മണിക്കൂറിന് ശേഷമാണ് വേലിക്കകത്ത് വീട്ടിലെത്തിയത്.The post റിക്രിയേഷന്‍ ഗ്രൗണ്ടിലെ പൊതുദര്‍ശനം പൂര്‍ത്തിയായി; വി എസ് സ്മരണകളിരമ്പുന്ന വലിയചുടുകാട്ടിലേക്ക് appeared first on Kairali News | Kairali News Live.