രജിസ്ട്രാറുടെ ശമ്പളം തടഞ്ഞുവെക്കാന്‍ നിര്‍ദേശിച്ച് വി സി; സര്‍വകലാശാലാ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു

Wait 5 sec.

തിരുവനന്തപുരം | കേരള സര്‍വകലാശാലയിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിനെതിരെ കടുത്ത നടപടികളുമായി വി സി മോഹനന്‍ കുന്നുമ്മല്‍ രംഗത്തെത്തിയതോടെയാണിത്. രജിസ്ട്രാര്‍ പദവിയില്‍ നിന്ന് വി സി സസ്‌പെന്‍ഡ് ചെയ്ത അനില്‍കുമാറിന്റെ ശമ്പളം തടയാന്‍ ഫിനാന്‍സ് ഓഫീസര്‍ക്ക് മോഹനന്‍ കുന്നുമ്മല്‍ നിര്‍ദേശം നല്‍കി.ഇതിനു മുമ്പ് രജിസ്ട്രാറിന്റെ ഓഫീസ് അടയ്ക്കാനും കാര്‍ ഗാരേജില്‍ ഇടാനും വി സി ഉത്തരവിട്ടിരുന്നുവെങ്കിലും നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് വി സിയുടെ പുതിയ നടപടി.ഈമാസം രണ്ടാം തീയതിയാണ് അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് വി സി നടപടി സ്വീകരിച്ചത്. എന്നാല്‍ ജൂലൈ ആറിന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചുകൊണ്ടുള്ള തീരുമാനമെടുത്തു. അനില്‍കുമാര്‍ പതിവുപോലെ ഓഫീസിലെത്തുകയും ചെയ്തു. ഇതിനുശേഷം വി സി മോഹനന്‍ കുന്നുമ്മല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍, ഇരുവരും തമ്മില്‍ നടന്ന ചര്‍ച്ച ഫലപ്രാപ്തിയിലെത്തിയില്ല.