“കണ്ണിനും കണ്ണായ കരളിനും കരളായ കമ്മ്യൂണിസ്റ്റിനിതാ വീര വണക്കം”: ചർച്ചയായി പി സലിം രാജിന്റെ ഗാനം

Wait 5 sec.

മലയാളത്തിന്റെ മനസിലുദിച്ച ചുവന്ന നക്ഷത്രത്തിന് ആദരാഞ്ജലി അർപ്പിക്കുകയാണ് നാട്. പി സലിം രാജ് വരികളെഴുതിയ വി എസിനെ കുറിച്ചുള്ള ഗാനത്തിന് ചരിത്രം സാക്ഷ്യമാകുകയാണ്. വി എസ്സിന് മുമ്പേ സലീം രാജ് നമ്മെ ദുഃഖത്തിലാഴ്ത്തി എങ്കിലും ഈ ഈരടികൾ മലയാളി മനസ്സിലേക്ക് അലിഞ്ഞ് ചേരുന്നു.കനലിൽ കുരുത്തോരു വീര സഖാവേ എന്നിങ്ങനെയാണ് ഈ ഗാനം തുടങ്ങുന്നത്. കണ്ണിനും കണ്ണായ കരളിനും കരളായ കമ്മ്യൂണിസ്റ്റിനിതാ വീര വണക്കം, പുന്നപ്രയിൽ വയലാറിൽ വാരിക്കുന്തങ്ങൾ ഏന്തി തൊഴിലാളി പട നയിച്ച കലാപകാരി, സർ സിപി പാലൂട്ടിയ കൂലിപട്ടാളത്തിൽ വെടിയുണ്ടകളെ തോൽപിച്ച വിപ്ലവകാരി, – ഇങ്ങനെ പോകുന്നു പാട്ടിന്റെ വരികൾ.ALSO READ – അക്ഷരങ്ങളിലൂടെ ജ്വലിച്ച പോരാളി: വി എസ് രചിച്ച പുസ്തകങ്ങൾകേരള സാഹിത്യ അക്കാദമി പ്രൂഫ് റീഡറും കവിയുമായിരുന്നു പി സലിം രാജ്. ഏപ്രിൽ ആറിനാണ് അദ്ദേഹം അന്തരിച്ചത്. നിരവധി വിപ്ലവ ഗാനങ്ങളും കവിതകളും രചിച്ചിട്ടുള്ള അദ്ദേഹം സി പി ഐ എം തളിക്കുളം സെന്റര്‍ ബ്രാഞ്ച് അംഗം, പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റിയംഗം, നാട്ടിക മേഖല സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരാള്‍ പ്രണയത്തെ അനുഭവിച്ച വിധം’ എന്ന കാവ്യസമാഹാരം, വിപ്ലവഗാനങ്ങള്‍, പാര്‍ട്ടിയെന്നാല്‍ അക്ഷരനന്മ തുടങ്ങിയ കാവ്യസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.The post “കണ്ണിനും കണ്ണായ കരളിനും കരളായ കമ്മ്യൂണിസ്റ്റിനിതാ വീര വണക്കം”: ചർച്ചയായി പി സലിം രാജിന്റെ ഗാനം appeared first on Kairali News | Kairali News Live.