മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊല്ലം ജില്ലയില്‍ പ്രവേശിച്ചു. വിലാപയാത്ര പാരിപ്പള്ളിയിലെത്തി. ചാത്തന്നൂരിലേക്കാണ് വിലാപയാത്ര നീങ്ങുന്നത്.വി എസിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കെഎസ്ആര്‍ടിസിയുടെ പ്രത്യേക ബസ്സിലാണ്. പൊതുജനങ്ങള്‍ക്ക് കാണാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനും സൗകര്യമൊരുക്കുന്ന രീതിയിലാണ് ബസ് സജീകരിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള വിലാപയാത്രയ്ക്ക് കെഎസ്ആര്‍ടിസി ബസില്‍ സാരഥികളാവുന്നത് തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ ടിപി പ്രദീപും, വികാസ് ഭവന്‍ ഡിപ്പോയിലെ കെ ശിവകുമാറും ആണ്.പ്രധാന ബസിനെ അനുഗമിക്കുന്ന രണ്ടാമത്തെ ബസിന്റെ ഡ്രൈവര്‍മാര്‍ സിറ്റി ഡിപ്പോയിലെ എച്ച് നവാസും, പേരൂര്‍ക്കട ഡിപ്പോയിലെ വി ശ്രീജേഷുമാണ്.വിലാപയാത്ര കടന്നുപോകുന്ന വഴികളിലുടനീളം വിഎസിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി ജനസാഗരമാണ് ഒഴുകിയെത്തിയത്.നാളെ രാവിലെ 9 മണിക്ക് ആലപ്പുഴ ജില്ലാകമ്മിറ്റി ഓഫീസിലും തുടര്‍ന്ന് 10 മണിക്ക് ആലപ്പുഴ റീക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനം നടത്തും. സംസ്കാരം ഔദ്യോഗിക ചടങ്ങുകളോടെ വൈകീട്ട് 3ന് ആലപ്പുഴ വലിയ ചുടുകാട്ടില്‍ നടക്കും.The post വിലാപയാത്ര കൊല്ലം ജില്ലയില് appeared first on Kairali News | Kairali News Live.