‘ഖൈറാത്ത് അല്‍ നഖ്‌ല’ ഈന്തപ്പന ഫെസ്റ്റ് ജൂലൈ 30 മുതല്‍

Wait 5 sec.

മനാമ: ബഹ്റൈന്റെ കാര്‍ഷിക പൈതൃകത്തെയും ഈന്തപ്പനയുടെ പ്രാധാന്യത്തെയും ആഘോഷിക്കുന്ന ‘ഖൈറാത്ത് അല്‍ നഖ്ല’ യുടെ ആറാം പതിപ്പ് ജൂലൈ 30 മുതല്‍ ആഗസ്റ്റ് രണ്ട് വരെ ഹൂറത്ത് അല്‍ ആലിയിലെ ഫാര്‍മേഴ്സ് മാര്‍ക്കറ്റില്‍ നടക്കും.രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ യാണ് ഫെസ്റ്റ് നടക്കുക. നാഷണല്‍ ഇനീഷ്യേറ്റിവ് ഫോര്‍ അഗ്രികള്‍ച്ചറല്‍ ഡെവലപ്മെന്റ്, ബഹ്റൈന്‍ ഡെവലപ്മെന്റ് ബാങ്കിന്റെ ഫാര്‍മേഴ്സ് മാര്‍ക്കറ്റ് ഡിപ്പാര്‍ട്ട്മെന്റുമായും മറ്റു സ്ഥാപനങ്ങളുമായും സഹകരിച്ചാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. പ്രാദേശിക കര്‍ഷകരെയും ചെറുകിട ബിസിനസുകളെയും പ്രോത്സാഹിപ്പിക്കുക, രാജ്യത്തിന്റെ പൈതൃകത്തെക്കുറിച്ച് അവബോധം വളര്‍ത്തുക എന്നിവയാണ് ഈ ഉത്സവത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.വൈവിധ്യമാര്‍ന്ന ബഹ്റൈനി ഈന്തപ്പഴ ഇനങ്ങള്‍ കാണാനും വാങ്ങാനും സന്ദര്‍ശകര്‍ക്ക് അവസരം ലഭിക്കും. കൂടാതെ, പരമ്പരാഗത കൊട്ട നെയ്ത്ത്, കരകൗശല വസ്തുക്കള്‍, കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ വര്‍ക്ക്ഷോപ്പുകളും ഗെയിമുകളും, ഈന്തപ്പഴം കൊണ്ട് നിര്‍മിച്ച വിഭവങ്ങള്‍ എന്നിവയുള്‍പ്പെടെ രസകരമായ നിരവധി കൗതുകങ്ങള്‍ ഉത്സവത്തില്‍ ആസ്വദിക്കാം.ഖലാസ്, സുക്കരി, മെഡ്ജൂള്‍, മുബാഷറ, ഖവാജ, ഗര്‍റ, മെര്‍സിബാന്‍ എന്നിങ്ങനെ 200ലധികം ഈന്തപ്പഴ ഇനങ്ങള്‍ ഇവിടെ ലഭ്യമാകും. കഴിഞ്ഞ വര്‍ഷം നടന്ന ഉത്സവത്തില്‍ ഏകദേശം 60 കര്‍ഷകര്‍ പങ്കെടുത്തിരുന്നു. ഈന്തപ്പഴത്തില്‍നിന്ന് നിര്‍മിച്ച ഐസ്‌ക്രീം, മധുരപലഹാരങ്ങള്‍, അച്ചാറുകള്‍, ഈന്തപ്പന ഓലകള്‍ കൊണ്ട് നെയ്ത കൊട്ടകള്‍ തുടങ്ങി നിരവധി ഈന്തപ്പഴ ഉല്‍പന്നങ്ങളും പന ഉല്‍പന്നങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു. The post ‘ഖൈറാത്ത് അല്‍ നഖ്‌ല’ ഈന്തപ്പന ഫെസ്റ്റ് ജൂലൈ 30 മുതല്‍ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.