സഖാവ് വി എസിന്റെ നഷ്ടം നമുക്ക് നികത്താനാവുന്ന ഒന്നല്ലെന്ന് അനുശോചന യോഗത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സഖാവ് എകെജിയും ഇഎംസും നായനാരും നമ്മെ വിട്ടുപിരിഞ്ഞപ്പോള്‍ പാര്‍ട്ടി നേതാക്കള്‍ പറഞ്ഞതുപോലെ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് അവര്‍ നിര്‍വഹിച്ച ഉത്തരവാദിത്വം ഏറ്റെടുത്ത് നടപ്പിലാക്കാന്‍ ആവുന്നതല്ല. എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നമുക്ക് ഇത്തരം മഹാരഥന്മാരായ നേതാക്കളുടെ വിടവ് നികത്താന്‍ ശ്രമിക്കാമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.Also read- വി എസ് അച്യുതാനന്ദന് അനുശോചനം അര്‍പ്പിച്ച് നേതാക്കള്‍; വി എസ് തൊഴിലാളി വര്‍ഗത്തിനായി നിലകൊണ്ട നേതാവെന്ന് എം എ ബേബിഅന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ വലിയ ചുടുകാട്ടില്‍ സംസ്കരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വി.എസ്. അച്യുതാനന്ദന്‍ ജൂലൈ 21 തിങ്കളാഴ്ച വൈകിട്ടാണ് അന്തരിച്ചത്. തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട വിലാപയാത്ര 22 മണിക്കൂറെടുത്താണ് ജന്മനാടായ ആലപ്പുഴയില്‍ എത്തിയത്. ധീര സഖാവിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ ജനസാഗരം ഒഴുകിയെത്തുന്ന കാഴ്ചക്കാണ് കേരളം സാക്ഷ്യം വഹിച്ചത്.The post സഖാവ് വി എസിന്റെ നഷ്ടം നമുക്ക് നികത്താനാവുന്ന ഒന്നല്ല; എം വി ഗോവിന്ദന് appeared first on Kairali News | Kairali News Live.