“വി എസ് ആധുനിക കേരളത്തിന്റെ സൃഷ്ടിപ്പിൽ അതുല്യമായ പങ്കുവഹിച്ച മഹാരഥന്മാരിൽ ഒരാൾ”: പിണറായി വിജയൻ

Wait 5 sec.

സിപിഐഎമ്മിന് മാത്രമല്ല കേരളത്തിലെ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾക്ക് ആകെയും ഇന്നത്തെ ഘട്ടത്തിൽ ജനാധിപത്യ ശക്തികൾക്കും വലിയ നഷ്ടമാണ് വി എസ്സിന്റെ വിയോഗമെന്ന് പിണറായി വിജയൻ. ആധുനിക കേരളത്തിന്റെ സൃഷ്ടിയിൽ അതുല്യമായ പങ്കുവഹിച്ച ചുരുക്കം മഹാരഥന്മാരുണ്ട്. ആ കൂട്ടത്തിൽ ഒരാളാണ് വി എസ്. നമ്മുടെ രാജ്യത്തിൻറെ സ്വാതന്ത്ര്യ സമര പ്രസ്ഥാനവുമായി ഇണ ചേർന്നാണ് ആ ജീവിതം നമുക്ക് കാണാൻ കഴിയുക. സർ സി പി അമേരിക്കൻ മോഡൽ എന്ന പേരിൽ രാജഭരണം തന്നെ നിലനിർത്തുന്നതിനുള്ള നീക്കം നടത്തിയപ്പോൾ അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന് വിളിച്ചുക്കൊണ്ട് ഐതിഹാസിക സമരം നടത്തിയവരാണ് പുന്നപ്ര വയലാർ സമര സേനാനികൾ. ആ പുന്നപ്ര വയലാർ സമരവുമായി അഭേദ്യമായി ബന്ധപ്പെട്ട് നിൽക്കുന്നതാണ് സഖാവ് വിഎസിന്റെ ജീവിതമെന്നും അദ്ദേഹം പറഞ്ഞു. വി എസിന്റെ സംസ്കാരത്തിന് ശേഷം സംഘടിപ്പിച്ച അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു പിണറായി. കേരളത്തിലെ സംഘടന പ്രവർത്തനത്തിൽ, വിശേഷിച്ച് കർഷക തൊഴിലാളി പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിൽ ഏറ്റവും വലിയ പങ്കുവഹിച്ച നേതാവായിരുന്നു വി എസ്. കുട്ടനാട്ടിലെ കർഷക തൊഴിലാളികളെ സംഘടിപ്പിക്കാൻ ചുമതല ഏറ്റെടുത്ത കൃഷ്ണപിള്ളയുടെ നിർദേശം ഭംഗിയായി നിറവേറ്റി എന്ന് മാത്രമല്ല അതുല്യമായ സംഘടന ശേഷിയും നാം കണ്ടു. പിന്നീടുള്ള കാലത്ത് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലും സിപിഐഎമ്മിലും കണ്ട തിളക്കമാർന്ന സംഘടനാ രീതിയും സംഘടനാ പ്രവത്തനത്തിലെ മികവും ഈ ഒരു അടിത്തറയിൽ നിന്ന് വി എസിന് ലഭിച്ചതാണ്. ALSO READ – വി എസ് അച്യുതാനന്ദന് അനുശോചനം അര്‍പ്പിച്ച് നേതാക്കള്‍; വി എസ് തൊഴിലാളി വര്‍ഗത്തിനായി നിലകൊണ്ട നേതാവെന്ന് എം എ ബേബിപുതിയ കേരളത്തിന്റെ വളർച്ചയ്ക്ക് വലിയ സംഭാവനയാണ് വി എസ് നൽകിയത്. ജാതിമത ശക്തികളുടെ ഇടപെടലുകൾക്കെതിരെയും വർഗീയ ശക്തികൾക്കെതിരെയും നിരന്തരമായി പോരാടിയ ജീവിതമാണ് വി എസിന്റേത്. എല്ലാ ഘട്ടത്തിലും തൊഴിലാളി വർഗ താത്പര്യം ഉയർത്തിപ്പിടിക്കാൻ വി എസ് ശ്രദ്ധിച്ചിരുന്നു. കേരളത്തിലെ അധഃസ്ഥിത വിഭാഗത്തോട് വലിയ താത്പര്യമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. കേരളം സംസ്ഥാനമെന്ന രൂപത്തിൽ രുപം കൊണ്ടതിനു ശേഷം നമ്മുടെ നാടിൻറെ പുതിയ മാറ്റത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഏറ്റവും പ്രധാന പങ്കുവഹിക്കുമ്പോൾ ആ ചുമതലയും ഭംഗിയായി നിറവേറ്റാൻ വി എസിന് കഴിഞ്ഞിരുന്നുവെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു .The post “വി എസ് ആധുനിക കേരളത്തിന്റെ സൃഷ്ടിപ്പിൽ അതുല്യമായ പങ്കുവഹിച്ച മഹാരഥന്മാരിൽ ഒരാൾ”: പിണറായി വിജയൻ appeared first on Kairali News | Kairali News Live.