കുറ്റിപ്പുറം: കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആത്മഹത്യ ചെയ്ത സംഭവത്തിൽ മുൻ ആശുപത്രി ജനറൽ മാനേജർ അബ്ദുറഹ്മാൻ അറസ്റ്റിൽ. ഇക്കഴിഞ്ഞ 12-ാo തിയ്യതി കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആയി ജോലി ചെയ്തിരുന്ന കോതമംഗലം സ്വദേശിനിയായ അമീന എന്ന നഴ്സ് ആണ് ആശുപത്രിയിൽ മുകൾ നിലയിൽ വച്ച് അമിതമായി മരുന്നുകൾ കഴിച്ച് ആത്മഹത്യ ചെയ്തത്.രണ്ട് വർഷത്തിലേറേയായി ആശുപത്രിയിൽ ജോലി ചെയ്യുന്ന ഇവരുടെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് പലകാരങ്ങൾ പറഞ്ഞ് ജനറൽ മാനേജർ അനുവദിച്ചിരുന്നില്ല. പാവപ്പെട്ട വീട്ടിലെ ഏക അത്താണിയായിരുന്ന ഇവർക്ക് മെച്ചപ്പെട്ട മറ്റൊരു ജോലി ശരിയായിരുന്നു. എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഇല്ലാതെ ആ ജോലിക്ക് ചേരാൻ സാധിച്ചിരുന്നില്ല. ഈ മാനസിക വിഷമത്തിലാണ് നേഴ്സ് ആത്മഹത്യ ചെയ്തതെന്നാണ് വീട്ടുകാരുടെ പരാതി. കുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിവിധ സംഘടനകൾ ആശുപത്രിയിലേക്ക് മാർച്ച് നടത്തിയിരുന്നു. ജനറൽ മാനേജറെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട നഴ്സിംഗ് സംഘടകളും രംഗത്ത് വന്നിരുന്നു. നേഴ്സ് മരിച്ചതോടെ ഒളിവിൽ പോയ ജനറൽ മാനേജരെ ഇന്നാണ് പോലീസ് പിടികൂടിയത്.മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥിന്റെ നിർദ്ദേശ പ്രകാരം തിരൂർ ഡി വൈ എസ് പി പ്രേമാനന്ദ കൃഷ്ണൻ, കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ സി ഐ കെ നൗഫൽ, എസ് ഐ ഗിരി എന്നിവരുട നേതൃത്വത്തിൽ എസ് ഐ നവീൻ, തിരൂർ ഡാൻസാഫ് അംഗങ്ങളായ എസ് ഐ ജയപ്രകാശ്, എ എസ് ഐമാരായ രാജേഷ്, ജയപ്രകാശ്, കുറ്റിപ്പുറം സ്റ്റേഷനിലെ എ എസ് ഐ സുധാകരൻ, സീനിയർ സി പി ഒ സനീഷ്,ഷെറിൻ ജോൺ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.കാന്തപുരവുമായി ബന്ധമുള്ളവർ കുടുംബവുമായി ച‍ർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ