തൊട്ടില്‍പാലം കരിങ്ങാട് ദമ്പതികളെ ആക്രമിച്ച ആനയെ ചൂരണി ഭാഗത്ത് കണ്ടതായി പ്രദേശവാസികള്‍

Wait 5 sec.

തൊട്ടില്‍പാലം കരിങ്ങാട് ദമ്പതികളെ ആക്രമിച്ച ആനയെ ചൂരണി ഭാഗത്ത് കണ്ടതായി പ്രദേശവാസികള്‍. കഴിഞ്ഞദിവസമാണ് കരിങ്ങാട് ഭാഗത്ത് ആനയെ കണ്ടത്.ആനയെ കണ്ട പ്രദേശത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഇല്ലാത്തത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കി.കഴിഞ്ഞദിവസം കരിങ്ങാട് നിന്നും ചൂരണിയില്‍ എത്തിയ ആന പുലര്‍ച്ചെ പ്രദേശവാസിയായ മറ്റപ്പളളി മനോജിന്റെ വീട്ടില്‍ എത്തി സ്‌കൂട്ടി തട്ടിയിടുകയും,മനോജിന് നേരെ പാഞ്ഞടുക്കുകയും ചെയ്യ്തു.തുടര്‍ന്ന് മനോജ് വീട്ടിനുള്ളില്‍ കയറി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് വനം വകുപ്പ് അധികൃതരെത്തി ആനയെ ഓടിച്ചു. ആന തെങ്ങുംപള്ളി മലകയറി പോയതായാണ് വിവരം. മനോജിന്റെ വാഴ,തെങ്ങിന്‍തൈ ഉള്‍പ്പെടെയുള്ള കൃഷികളും ആന നശിപ്പിച്ചു.Also read- കേന്ദ്ര സര്‍ക്കാരിന്റെ പ്രോമിസിംഗ് സ്വച്ഛ് ഷെഹര്‍ അവാര്‍ഡ്; കണ്ണൂര്‍ മട്ടന്നൂര്‍ നഗരസഭയ്ക്ക് നാടിന്റെ ആദരം കാട്ടാനക്കുട്ടികള പിടി കൂടുന്നതിനുവേണ്ടി ഡോ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും എത്രയും പെട്ടെന്ന് ആനയെ പിടി കൂടുമെന്നും റെയ്ഞ്ച് ഓഫീസര്‍ അറിയിച്ചു.Locals said they saw the elephant in the Choorani area.The post തൊട്ടില്‍പാലം കരിങ്ങാട് ദമ്പതികളെ ആക്രമിച്ച ആനയെ ചൂരണി ഭാഗത്ത് കണ്ടതായി പ്രദേശവാസികള്‍ appeared first on Kairali News | Kairali News Live.