എറണാകുളം പൂക്കാട്ടുപടിയില്‍ കഞ്ചാവ് വേട്ട: വാടക വീട്ടില്‍ ശേഖരവുമായി രണ്ട് ബംഗാള്‍ സ്വദേശികളെ പിടികൂടി

Wait 5 sec.

എറണാകുളം പൂക്കാട്ടുപടിയില്‍ കഞ്ചാവ് വേട്ട.വാടക വീട്ടില്‍ കഞ്ചാവ് ശേഖരവുമായി രണ്ട് ബംഗാള്‍ സ്വദേശികളെ എക്സൈസ് പിടികൂടി.വീട്ടില്‍ സൂക്ഷിച്ച 10 കിലോ കഞ്ചാവും പിടികൂടി.കുഞ്ചാട്ടുകര, പൂക്കാട്ടുപടി, മാളയ്ക്കപ്പടി, കുഴുവേലിപ്പടി ഭാഗത്ത് വൻതോതിൽ കഞ്ചാവ് വില്പനയും ലഹരി വസ്തുക്കളുടെ ഉപയോഗവും നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അഭിദാസന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ഇതിനിടെയാണ് ഒരു ബൈക്കിലും സ്കൂട്ടറിലുമായി കഞ്ചാവ് വില്പനയ്ക്കെത്തിയ ബംഗാൾ സ്വദേശികളായ ഷംസുദ്ദീൻ മൊല്ല,അനറുൾ ഇസ്ല്ലാം എന്നിവരെ പിടികൂടുന്നത്.ALSO READ – കേന്ദ്ര സര്‍ക്കാരിന്റെ പ്രോമിസിംഗ് സ്വച്ഛ് ഷെഹര്‍ അവാര്‍ഡ്; കണ്ണൂര്‍ മട്ടന്നൂര്‍ നഗരസഭയ്ക്ക് നാടിന്റെ ആദരംകഴിഞ്ഞദിവസം കിലോക്ക് 2000 രൂപ നിരക്കിൽ 17 കിലോ കഞ്ചാവ് ബംഗാളില്‍ നിന്നെത്തിച്ചുവെന്നും ഇവിടെ കിലോയ്ക്ക് 25,000 രൂപ നിരക്കിൽ വിറ്റുവെന്നും ഇരുവരും എക്സൈസിനോട് പറഞ്ഞു. 7 കിലോഗ്രാം കഞ്ചാവ് വിറ്റതിന്‍റെ തുക ഗൂഗിൾ പേ വഴിയാണ് സ്വീകരിച്ചതെന്നും പ്രതികള്‍ മൊഴി നല്‍കിയതായും എക്സൈസ് അറിയിച്ചു.വില്പ്പനയ്ക്കു ശേഷം വിമാന മാർഗ്ഗം നാട്ടിലേക്ക് പോയ പ്രതികള്‍ മാസത്തിൽ 4 തവണ അവിടെ നിന്നും 20 കിലോ വീതം കഞ്ചാവ് ട്രെയിൻ മാർഗ്ഗം എത്തിച്ച് വില്പന നടത്തിയിരുന്നുവെന്നും എക്സൈസിന് വിവരം ലഭിച്ചിരുന്നു.ഇതെത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു പ്രതികള്‍.ആവശ്യക്കാർക്ക് അവര്‍ പറയുന്ന സ്ഥലത്ത് കഞ്ചാവ് എത്തിച്ചു കൊടുക്കുകയാണ് ഇവരുടെ പതിവ്. കഞ്ചാവുമായി പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് മാളയ്ക്കപടിയിലെ വാടകവീട്ടിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ലഭിക്കുകയും 10 കിലോ കഞ്ചാവ് വാടകവീട്ടില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തത്.The post എറണാകുളം പൂക്കാട്ടുപടിയില്‍ കഞ്ചാവ് വേട്ട: വാടക വീട്ടില്‍ ശേഖരവുമായി രണ്ട് ബംഗാള്‍ സ്വദേശികളെ പിടികൂടി appeared first on Kairali News | Kairali News Live.