“കേരളത്തിലെ കമ്മ്യൂണിസ്റ്റ് തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഒരാളാണ് വിഎസ്”: കെ എൻ രവീന്ദ്രനാഥ്

Wait 5 sec.

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് മുതിർന്ന സിപിഐഎം നേതാവ് കെ എൻ രവീന്ദ്രനാഥ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഒരാളാണ് വിഎസ്. തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ വിഎസിന്റെ നിരവധി ക്രിയാത്മകമായ വശങ്ങളുണ്ട്. മുഖ്യമന്ത്രിയായിരുന്നപ്പോഴും തൊഴിലാളിവർഗ്ഗതാല്പര്യങ്ങൾ ഉയർത്തിപ്പിടിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നുവെന്നും മുതിർന്ന സിപിഐഎം നേതാവ് കെ എൻ രവീന്ദ്രനാഥ്ALSO READ – “എന്റെ വസതിയിൽ അദ്ദേഹമെത്തിയത് ഒരു ഓർമ്മയായി ഇന്നും ഞാൻ ഹൃദയത്തിൽ സൂക്ഷിക്കുന്നു”: എം എ യൂസഫലിഉജ്വല സമരപാരമ്പര്യത്തിന്റെയും അസാമാന്യമായ നിശ്ചയദാർഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടനിലപാടുകളുടെയും പ്രതീകമായിരുന്നു സഖാവ് വി എസ് അച്യുതാനന്ദൻ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വി എസിന്റെ വിയോഗത്തോടെ ഉണ്ടാവുന്നത് ഒരു കാലഘട്ടത്തിന്റെ അസ്തമയമാണെന്നും അദ്ദേഹം വി എസ്സിനെ അനുസ്മരിച്ചുകൊണ്ടുള്ള ലേഖനത്തിൽ പറഞ്ഞു. നിര്യാണത്തിൽ നേതാക്കൾ അനുശോചനമറിയിച്ചു. തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു സമരപോരാട്ടങ്ങളുടെ നായകനായ വി എസ് അച്യുതാനന്ദൻ അന്തരിച്ചത്. തുടക്കം മുതൽ ഒടുക്കം വരെ അദ്ദേഹം കമ്മ്യൂണിസ്റ്റ് പോരാളിയായിരുന്നുവെന്നും എം കെ സാനുമാസ്റ്റര്‍ അനുസ്മരിച്ചു..The post “കേരളത്തിലെ കമ്മ്യൂണിസ്റ്റ് തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഒരാളാണ് വിഎസ്”: കെ എൻ രവീന്ദ്രനാഥ് appeared first on Kairali News | Kairali News Live.