“ജീവിതം പോരാട്ടമാക്കിയ ജനകീയ നേതാവ്”: ഇന്ത്യൻ നാഷണൽ ലീഗ്

Wait 5 sec.

കോഴിക്കോട് : വി.എസ് അച്യുതാനന്ദൻ്റെ വിയോഗം എളിമയാർന്ന ജീവിത ചുറ്റുപാടിൽ നിന്ന് പോരാട്ടത്തിന്റെ ഔന്നത്യം താണ്ടിയ ഒരു അപൂർവ്വ നേതാവിൻ്റെ വൻ നഷ്ടമാണെന്ന് ഐ.എൻ.എൽ. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ അദ്വിതിയനായ വി.എസ് ഒരു കാലഘട്ടത്തിൻ്റെ പോരാട്ടഗാഥയാണ് ജീവിതത്തിലൂടെ കാണിച്ചു തന്നത്. ALSO READ – ചെങ്കടലിൽ അലയടിക്കുന്ന നിലയ്ക്കാത്ത മുദ്രാവാക്യങ്ങൾക്കിടയിലൂടെ ‘സഖാവ്’ അവസാനമായി എകെജി പഠന ഗവേഷണ കേന്ദ്രത്തിൽപുന്നപ്ര വയലാറിൻ്റെ മണ്ണിൽ നിന്ന് വിപ്ലവഊർജം ഉൾക്കൊണ്ട് കമ്മ്യൂണിസ്റ്റ് വഴിത്താരകളെ ജ്വലിപ്പിച്ച പ്രതിബദ്ധത മുറുകെ പിടിച്ച തൊഴിലാളിവർഗത്തിൻ്റെയും അധ: സ്ഥിതരുടെ പടനായകനായിരുന്നു വി.എസ്. കേരള ഭരണത്തിന് നേതൃത്വം കൊടുത്ത കാലഘട്ടം അദ്ദേഹത്തിൻ്റെ ഉറച്ച കാഴ്ചപ്പാടുകളുടെ പ്രതിഫലനമായിരുന്നു. കേരളത്തിന് പൊതുവെയും ഇടതുമുന്നണിക്കും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വിശേഷിച്ചും നികത്താനാവാത്ത നഷ്ടമാണ് അദ്ദേഹത്തിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവർകോവിൽ എം.എൽ.എ യും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും അനുശോചന സന്ദേശത്തിൽ പറഞ്ഞുഅന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോ​ഗത്തിൽ നേതാക്കൾ അനുശോചനമറിയിച്ചു.തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു സമരപോരാട്ടങ്ങളുടെ നായകനായ വി എസ് അച്യുതാനന്ദൻ അന്തരിച്ചത്.The post “ജീവിതം പോരാട്ടമാക്കിയ ജനകീയ നേതാവ്”: ഇന്ത്യൻ നാഷണൽ ലീഗ് appeared first on Kairali News | Kairali News Live.