മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ (ബിഐഎ) പ്രധാന ഗതാഗത സേവനങ്ങള്‍ക്കൊപ്പം വിനോദ, സാംസ്കാരിക കേന്ദ്രമാക്കി മാറ്റണമെന്ന് എംപിമാരുടെ നിര്‍ദേശം. ലോകോത്തര റീട്ടെയില്‍ സ്റ്റോറുകള്‍, ഒരു സിനിമാ സമുച്ചയം, കുട്ടികളുടെ കളിസ്ഥലം, ബഹ്റൈന്റെ സമ്പന്നമായ പൈതൃകം ആഘോഷിക്കുന്ന പാചക ഔട്ട്ലെറ്റുകള്‍ എന്നിവയാണ് സ്ട്രാറ്റജിക് തിങ്കിംഗ് ബ്ലോക്ക് അംഗങ്ങള്‍ നിര്‍ദേശിച്ചിരിക്കുന്നത്.സാമ്പത്തിക, സാമ്പത്തികകാര്യ സമിതി ചെയര്‍മാന്‍ അഹമ്മദ് അല്‍ സല്ലൂമിന്റെ നേതൃത്വത്തിലുള്ള ഈ നിര്‍ദേശം മുഹറഖ് മുനിസിപ്പല്‍ കൗണ്‍സിലിന് സമര്‍പ്പിച്ചു. രണ്ട് മുതല്‍ എട്ട് മണിക്കൂര്‍ വരെ കണക്റ്റിംഗ് ഫ്ളൈറ്റുകള്‍ക്ക് വേണ്ടി കാത്തിരിക്കുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് വിനോദത്തിനുള്ള ഉപാധി ആയാണ് ഈ നിര്‍ദേശം മുന്നോട്ടു വെച്ചതെന്ന് അല്‍ സല്ലൂം പറഞ്ഞു. The post ബഹ്റൈന് അന്താരാഷ്ട്ര വിമാനത്താവളത്തെ വിനോദ, സാംസ്കാരിക കേന്ദ്രമാക്കി മാറ്റണമെന്ന് നിര്ദേശം appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.