ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാളെ സംസ്‌കരിക്കും

Wait 5 sec.

ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാളെ സംസ്‌കരിക്കും. ചൊവ്വാഴ്ച രാത്രി 11 മണിയോടെ തിരുവനന്തപുരത്ത് വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിക്കും. തുടര്‍ന്ന് റീ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഉച്ചയോടെ കേരളപുരത്തെ വീട്ടിലെത്തിക്കും. വൈകിട്ടോടെ കേരളപുരത്തുള്ള വീട്ടില്‍ സംസ്‌കാരം നടക്കും.ഒന്നര വയസ്സുള്ള മകള്‍ വൈഭവിയുടെ മൃതദേഹം 17ാം തീയതി ദുബായില്‍ സംസ്‌കരിച്ചിരുന്നു. ദുബായ് ന്യൂ സോനപൂരിലായിരുന്നു സംസ്‌കാരം. മാതാവ് ശൈലജ വിപഞ്ചികയുടെയും മകള്‍ വൈഭവിയുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കുഞ്ഞിന്റെ മൃതദേഹം വിട്ടുനല്‍കാന്‍ പിതാവ് നിധീഷ് തയ്യാറായിരുന്നില്ല. കുട്ടിയുടെ മൃതദേഹം യു എ ഇയില്‍ തന്നെ സംസ്‌കരിക്കാന്‍ നിധീഷ് തീരുമാനിക്കുകയായിരുന്നു. Also read – അബുദാബിയിൽ മലയാളി വനിതാ ഡോക്ടർ മരിച്ച നിലയിൽകഴിഞ്ഞ 9നാണ് കേരളപുരം സ്വദേശി മണിയന്റെയും ശൈലജയുടെയും മകള്‍ വിപഞ്ചികയെയും ഒന്നര വയസ്സുള്ള മകള്‍ വൈഭവിയെയും ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഭര്‍ത്താവ് നിതീഷിന്റെയും കുടുംബത്തിന്റെയും ക്രൂരപീഡനംകൊണ്ടാണ് വിപഞ്ചിക ആത്മഹത്യ ചെയ്‌തെന്ന് മാതാവും ബന്ധുക്കളും ആരോപണം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് പോലീസ് കേസെ’ടുത്തിരുന്നു.The post ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാളെ സംസ്‌കരിക്കും appeared first on Kairali News | Kairali News Live.