വി എസ്സിനെതിരെ ജമാഅത്തെ ഇസ്ലാമി നേതാവിന്റെ മകന്റെ അധിക്ഷേപം; ഡി വൈ എഫ് ഐ പരാതി നല്‍കി

Wait 5 sec.

ക‍ഴിഞ്ഞ ദിവസം വിട പറഞ്ഞ വി എസ് അച്യുതാനന്ദനെതിരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപം നടത്തിയ ജമാഅത്തെ ഇസ്ലാമി നേതാവിന്റെ മകനെതിരെ പരാതി. വണ്ടൂര്‍ വാണിയമ്പലം സ്വദേശി യാസീന്‍ അഹമ്മദിനെതിരെയാണ് ഡി വൈ എഫ് ഐ പരാതി നല്‍കിയത്. ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ മകനാണ് യാസീന്‍. വണ്ടൂര്‍ പൊലീസിലാണ് പരാതി നല്‍കിയത്.Read Also: ‘വി എസ് പറഞ്ഞതിന്റെ ആദ്യഭാഗം ഒഴിവാക്കി സംഘപരിവാറും മുസ്ലിം വിരുദ്ധനാക്കാന്‍ ഇപ്പുറത്തുള്ളവരും ആ പ്രസ്താവന ആയുധമാക്കി’; ചര്‍ച്ചയായി ചോദ്യം ചോദിച്ച റിപ്പോര്‍ട്ടറുടെ കുറിപ്പ്‌വിഎസിനെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപ പോസ്റ്റ്; അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തുഅന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യുണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദനെ അപമാനിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരൂര്‍ സ്വദേശി വി അനൂപിനെയാണ് അറസ്റ്റ് ചെയ്തത്.ആറ്റിങ്ങല്‍ ഗവണ്‍മെന്റ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനാണ് അനൂപ്. അച്യുതാനന്ദന്റെ മരണവാര്‍ത്ത പുറത്തുവന്നതിന് ശേഷം, വാട്ട്സ്ആപ്പില്‍ അധിക്ഷേപകരമായ ഒരു സ്റ്റാറ്റസ് പോസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ഇത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായി.The post വി എസ്സിനെതിരെ ജമാഅത്തെ ഇസ്ലാമി നേതാവിന്റെ മകന്റെ അധിക്ഷേപം; ഡി വൈ എഫ് ഐ പരാതി നല്‍കി appeared first on Kairali News | Kairali News Live.