ഭര്‍ത്താവില്‍ നിന്ന് ജീവനാംശമായി ആഢംബര വാഹനവും കോടികളുടെ ഫ്ളാറ്റും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ആവശ്യപ്പെട്ട് യുവതിയ്ക്ക് കോടതിയുടെ വിമർശനം. 12 കോടി രൂപയും ബി.എം.ഡബ്ള്യു കാറും മുംബെയില്‍ ഫ്ളാറ്റും ആണ് യുവതി ആവശ്യപ്പെട്ടത്. ഉന്നതവിദ്യാഭ്യാസമുള്ള സ്ഥിതിക്ക് യുവതി ഇത്തരം ആവശ്യമുന്നയിക്കാന്‍ പാടില്ലെന്നും സ്വന്തം നിലയ്ക്ക് സമ്പാദിച്ചുകൂടേയെന്നും ആയിരുന്നു സുപ്രീം കോടതി ചോദിച്ചത്. 18 മാസത്തെ വിവാഹജീവിതം അവസാനിപ്പിച്ച ഭാര്യയുടെ ജീവനാംശാവശ്യം കേള്‍ക്കുന്നതിടെയായിരുന്നു ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായിയുടെ പരാമര്‍ശം.‘നിങ്ങള്‍ വിദ്യാഭ്യാസമുള്ളയാളാണ്, ജീവനാംശമായി ആവശ്യപ്പെടുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് തന്നെ സമ്പാദിച്ചുകൂടെ, നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് വെറും 18 മാസം മാത്രമേ ആയിട്ടുള്ളു, എന്നിട്ടും ബി.എം.ഡബ്ള്യു ആണോ ആവിശ്യപ്പെടുന്നത്, ഓരോ മാസവും ഒരു കോടി രൂപ വീതമാണോ ആവശ്യം?’ ജസ്റ്റിസ് ബി.ആര്‍.ഗവായി ചോദിച്ചു.ALSO READ: ലാൻഡ് ചെയ്തയുടനെ എയർ ഇന്ത്യ വിമാനത്തിൽ തീപിടിത്തം; സംഭവം ദില്ലി വിമാനത്താവളത്തിൽഎന്നാല്‍ തന്റെ ഭര്‍ത്താവ് വളരെ സമ്പന്നനാണെന്നും വിവാഹബന്ധം വേര്‍പെടുത്തണമെന്ന് ആവശ്യപ്പെട്ടത് ഭര്‍ത്താവാണെന്നും താന്‍ സ്കീസോഫ്രീനിയ ബാധിതയാണെന്ന് ആരോപിക്കുന്നതായും യുവതി ചൂണ്ടിക്കാണിച്ചു. യുവതി ആവശ്യപ്പെടുന്ന ജീവനാംശം വളരെ കൂടുതലാണെന്ന് ഭര്‍ത്താവിനുവേണ്ടി ഹാജരായ അഡ്വ. മാധവി ധിവാന്‍ ചൂണ്ടികാട്ടി. ഒന്നുകില്‍ ഫ്ളാറ്റ് സ്വീകരിക്കാനോ, അല്ലെങ്കില്‍ നാല് കോടി രൂപ കൈപ്പറ്റാനോ കോടതി യുവതിയോട് നിര്‍ദേശിച്ചു. പിന്നീട് ഐ.ടി കമ്പനികളില്‍ ജോലി തേടാനും യുവതിയോട് കോടതി വാക്കാല്‍ പറഞ്ഞു. കേസ് വിധി പറയാന്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചു .The post ജീവനാംശമായി യുവതി ആവശ്യപ്പെട്ടത് 12 കോടിയും BMW കാറും മുംബൈയിൽ ഫ്ലാറ്റും; ജോലിയെടുത്ത് ജീവിച്ചൂടേയെന്ന് സുപ്രീം കോടതി appeared first on Kairali News | Kairali News Live.