എണ്ണ കിണറുകൾക്ക് സമീപം താമസിക്കുന്ന കുട്ടികളിൽ രക്താർബുദ സാധ്യത കൂടുതലാണെന്ന് പഠനം. രക്തത്തെയും അസ്ഥിമജ്ജയെയും ബാധിക്കുന്ന ഒരു തരം അർബുദമാണ് രക്താർബുദം. 2025 ൽ 66,890 പുതിയ കേസുകളും 23,540 മരണങ്ങളും ഉണ്ടാകുമെന്നാണ് വിദ്ഗധർ മുന്നറിയിപ്പ് നൽകുന്നത്. ലോകമെമ്പാടുമുള്ള കാൻസർ മരണങ്ങളുടെ 3.3% ശതമാനമാണിത്എണ്ണക്കിണറിന്റെ 2 കിലോമീറ്ററിനുള്ളിൽ ജനിക്കുന്ന കുട്ടികളിൽ 2 മുതൽ 7 വയസ്സ് വരെ പ്രായമാകുമ്പോൾ രക്താർബുദം രണ്ട് മുതൽ മൂന്ന് മടങ്ങ് വരെ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് പെൻസിൽവാനിയയിൽ നടത്തിയ പഠനം സൂചിപ്പിക്കുന്നത്. ഗർഭകാലത്ത് എണ്ണക്കിണറുകൾക്ക് സമീപം താമസിച്ചവരുടെ കുട്ടികൾക്കാണ് ഈ സാധ്യത വിദ്ഗധർ കണ്ടെത്തിയത്. ബെൻസീൻ, ഫോർമാൽഡിഹൈഡ്, 1,3-ബ്യൂട്ടാഡീൻ, പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ എന്നിവ എണ്ണക്കിണർ പുറത്തു വിടുന്നു. വെന്റിങ്, ഫ്ലേറിംഗ്, ഡീസൽ ഗതാഗതം, മലിനജല പ്രവർത്തനങ്ങൾ എന്നിവയിലൂടെയാണ് ഇവ പുറംതള്ളുന്നത്.ALSO READ – വീട്ടിൽ നോൺ-സ്റ്റിക്ക് പാത്രങ്ങൾ ഉപയോഗിക്കുന്നവർക്ക് ടൈപ്പ് 2 പ്രമേഹത്തിന്റെ സാധ്യത വർധിക്കുമെന്ന് പഠനംഈ മലിനീകരണ വസ്തുക്കൾ വായുവിലേക്കും മണ്ണിലേക്കും വെള്ളത്തിലേക്കും പകരും. ഇത് വളർച്ചാ കാലയളവിൽ കുട്ടിയുടെ അസ്ഥിമജ്ജയെ നശിപ്പിക്കുമെന്നും വിദ്ഗധർ പറയുന്നു. കിണറുകളുടെ 150 മീറ്റർ ചുറ്റളവിൽ താമസിക്കുന്ന അർബുദ ബാധിതരായവരിൽ ഏകദേശം 95% പേരിലും ബെൻസീൻ കാണപ്പെടുന്നവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.The post എണ്ണ കിണറുകൾക്ക് സമീപം താമസിക്കുന്ന കുട്ടികളിൽ രക്താർബുദ സാധ്യത കൂടുതലാണെന്ന് പഠനം appeared first on Kairali News | Kairali News Live.