അക്ഷരങ്ങളിലൂടെ ജ്വലിച്ച പോരാളി: വി എസ് രചിച്ച പുസ്തകങ്ങൾ

Wait 5 sec.

അക്ഷരങ്ങളിലൂടെ ജ്വലിച്ച പോരാളിയായിരുന്നു വി എസ് അച്യുതാനന്ദൻ. ജനങ്ങളുടെ വെളിച്ചപ്പാട് എന്ന് എം എൻ വിജയൻ വിശേഷിപ്പിച്ച ജന നേതാവി തൂലികയും ആശയപ്രചരണത്തിനായി പടവാളാക്കിയിരുന്നു. 186 ലേഖനങ്ങളെഴുതിയിട്ടുള്ള അദ്ദേഹം 8 ഓളം പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.സമരത്തിന് ഇടവേളകളില്ലവി എസിന്റെ സമരോജ്വലമായ ഏടുകള്‍ നിറഞ്ഞ പുസ്തകം.സമരം എന്ന പദത്തെ ജനകീയവും ജനാധിപത്യപരവുമാക്കുന്നതില്‍ വി. എസ്. വഹിച്ചപങ്ക് വളരെ വലുതാണ്. ഇടവേളകളില്ലാത്ത സമരങ്ങള്‍ ആഹ്വാനം ചെയ്യുകയും കമ്യൂണിസമെന്ന ജീവിതരീതിയെപ്പറ്റി ആഴത്തില്‍ അറിവു പകരുകയും ചെയ്യുന്ന കൃതി.പരിസ്ഥിതിയും വികസനവുംപല കാലങ്ങളിലായി വി എസ് എഴുതിയ പാരിസ്ഥിതകലേഖനങ്ങളുടെ സമാഹാരം. പാരിസ്ഥിതകരാഷ്ട്രീയത്തിന് മുഖവുരയായ ലേഖനങ്ങളുടെ സമാഹാരം.Also Read: ആദ്യമെത്തിയത് ഇ എം എസിനൊപ്പം; വി എസിലൂടെ രാഷ്ട്രീയ കേരള ചരിത്രം പറയുന്ന തലസ്ഥാനംഅയ്യങ്കാളി മുതൽ പശ്ചിമഘട്ടം വരെവി എസ് അച്യുതാനന്ദ‌ന്‍ എഴുതിയ ലേഖനങ്ങളും ഓര്‍മ്മക്കുറിപ്പുകളും. ‘ജനങ്ങളുമായും അവരുടെ പ്രശ്‌നങ്ങളുമായും നിരന്തരം ബന്ധപ്പെട്ടുകൊണ്ട് പ്രശ്‌നപരിഹാരാര്‍ഥം പരിശ്രമിക്കുകയും പോരാടുകയും ചെയ്യുന്നതിന് ആയുസ്സും വപുസ്സും സമര്‍പ്പിച്ച ഒരു രാഷ്ട്രീയനേതാവിന്റെ ജീവരക്തമാണ് വാക്കുകളിലും ആശയങ്ങളിലും ഈ ഗ്രന്ഥത്തില്‍ സംവൃതമായിരിക്കുന്നത്’ പ്രൊഫ. എം കെ സാനു പുസ്തകത്തെ കുറിച്ച്.സമരം തന്നെ ജീവിതംവി എസ് അച്യുതാനന്ദനെന്ന് ആത്മകഥയാണ് സമരം തന്നെ ജീവിതം. ‘സമരം തന്നെ ജീവിതം’ എന്ന പേരിൽ സമരതീക്ഷ്ണമായ രാഷ്ട്രീയ ജീവിതവും അനുഭവസമ്പന്നമായ വ്യക്തിജീവിതവുമാണ് ഈ കൃതിയിൽ അവതരിപ്പിച്ചത്.Also Read: ‘നിങ്ങൾക്കൊക്കെ ക്ഷീണമായെങ്കിൽ തിരികെപ്പോകാം; എനിക്കിനിയും കുറേ പോകാനുണ്ട്‌’; പൂയംകുട്ടി വനം കയ്യേറ്റ സമയത്ത് വി എസിന് ഒപ്പമുള്ള ആവേശകരമായ അനുഭവം പങ്കുവച്ച് ശ്രീകുമാർ ശേഖർജനപക്ഷംരാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ട് വി എസ് എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. അഴിമതിയോടും ജനവിരുദ്ധ നിലപാടുകളോടും സന്ധിയില്ലാസമരം വി.എസ്. ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നു. ജനപക്ഷത്തു നിന്ന് പോരാട്ടം തുടരുന്നു.ഇടപെടലുകൾക്ക് അവസാനമില്ലവി എസ് അച്യുതാനന്ദന്റെ നിലപാടുകളുടെ പുസ്തകമാണിത്.  സമരത്തിന് ഇടവേളകളില്ല എന്ന കൃതിയിലൂടെ ശ്രദ്ധേയമായ കാഴ്ചപ്പാടുകൾക്ക് കൂടുതൽ വ്യക്തതയും മൂർച്ചയും വന്നതായി ഈ ലേഖനങ്ങളിലൂടെ വ്യക്തമാകുന്നു.The post അക്ഷരങ്ങളിലൂടെ ജ്വലിച്ച പോരാളി: വി എസ് രചിച്ച പുസ്തകങ്ങൾ appeared first on Kairali News | Kairali News Live.