മത്സ്യ തൊഴിലാളികളെ എന്നും ചേര്‍ത്ത് പിടിച്ച നേതാവായിരുന്നു മുന്‍ മുഖ്യമന്ത്രി സഖാവ് വി.എസ് അച്യുതാനന്ദന്‍ എന്ന് കൊല്ലം ബിഷപ്പ് പോള്‍ മുല്ലശ്ശേരി. തീരശോഷണം ഉള്‍പെടെയുള്ള കടലോര പ്രശ്നങ്ങള്‍ താന്‍ അവതരിച്ചപ്പോള്‍ ക്ഷമയോടെ ശ്രദ്ധയോടെ അദ്ദേഹം പ്രശ്നങ്ങളെ കേട്ടുനിന്നു. സാധാരണക്കാരനിലേക്ക് എന്നും ഇറങ്ങിചെന്ന് പ്രവര്‍ത്തിച്ച നേതാവായിരുന്നു വിഎസെന്നും കൊല്ലം ബിഷപ്പ് പറഞ്ഞു.അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കാത്ത് നില്‍ക്കുന്ന ജന സാഗരം മതി സഖാവ് വി.എസിനെ ജനങ്ങള്‍ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന് മനസിലാക്കാനെന്നും കൊല്ലം ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.Also read – “ഇത് അവളുടെ മുത്തശ്ശന്‍ തരുന്നതാണ് വാങ്ങിക്കോളൂ, ഇതെന്‍റെ പെന്‍ഷന്‍ കാശ് സൂക്ഷിച്ചു വെച്ചതാണ്.”; വി എസ് സൂര്യനെല്ലി പെൺകുട്ടിയെ കണ്ടതിനെ പറ്റി സുജ സൂസൻ ജോർജ്അതേസമയം ആലപ്പുഴയിലേക്കുള്ള വിലാപയാത്രയില്‍ വിഎസിനെ അവസാനമായി ഒരു നോക്ക് കാണാന്‍ ജനസാഗരമാണ് വഴിയോരങ്ങളിലുള്ളത്. നാളെ രാവിലെ 9 മണിക്ക് ആലപ്പുഴ ജില്ലാകമ്മിറ്റി ഓഫീസിലും തുടര്‍ന്ന് 10 മണിക്ക് ആലപ്പുഴ റീക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനം നടത്തും. സംസ്കാരം ഔദ്യോഗിക ചടങ്ങുകളോടെ വൈകീട്ട് 3ന് ആലപ്പുഴ വലിയ ചുടുകാട്ടില്‍ നടക്കുംThe post മത്സ്യ തൊഴിലാളികളെ ചേര്ത്ത് പിടിച്ച നേതാവ്; അന്ത്യാഞ്ജലി അര്പ്പിക്കാന് കാത്ത് നില്ക്കുന്ന ജനസാഗരം മതി വി എസിനെ ജനങ്ങള് എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന് മനസിലാക്കാന്: കൊല്ലം ബിഷപ്പ് പോള് മുല്ലശ്ശേരി appeared first on Kairali News | Kairali News Live.