റെനോൾട്ട് ട്രൈബർ എംപിവിയുടെ ലോഞ്ചിന് ഇനി മണിക്കൂറുകൾ മാത്രം. ട്രൈബർ എംപിവിയുടെ പുതുക്കിയ പതിപ്പ് നാളെ പുറത്തിറക്കുമെന്ന് റെനോൾട്ട് ഇന്ത്യ അറിയിച്ചു. മോഡലിന്റെ ആദ്യ ലോ‍ഞ്ചിന് ആറ് വർഷങ്ങൾ പിന്നിടുമ്പോഴാണ് കമ്പനിയുടെ ഏറ്റവും പുതിയ ലോഞ്ച്. വാഹനത്തിന്റെ എക്സ്റ്റീരിയറിലും ഇന്റീരിയറിലും പരിഷ്കരണങ്ങൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.ട്രൈബറിന്റെ സിലൗറ്റും ബോഡി സ്ട്രക്ചറും മാറ്റമില്ലാതെ തുടരും. ത്രി ഡയഗണൽ സ്ലാറ്റുകളുള്ള പുതിയ ഗ്രിൽ ഡിസൈൻ, പുതുക്കിയ ബമ്പറുകൾ, പുനർരൂപകൽപ്പന ചെയ്ത ഹെഡ്ലാമ്പുകളും എൽഇഡി ഡിആർഎല്ലുകളുമാണ് ഈ വാഹനത്തിന്റെ സവിശേഷതകൾ. കമ്പനിയുടെ പുതിയ ലോഗോ ഉൾപ്പെടുത്തിയിട്ടുള്ള ഇന്ത്യയിലെ ആദ്യത്തെ റെനോൾട്ട് മോഡലായി ട്രൈബർ മാറും. പുതുക്കിയ വീൽ കവറുകളും പുതിയ ടൈപ്പ്ഫേസും റിലോക്കേറ്റ് ചെയ്ത ട്രൈബർ ബാഡ്ജും പുതിയ പതിപ്പിലെ മാറ്റങ്ങളാണ്.ALSO READ – കൈനറ്റിക്ക് ഹോണ്ട സ്കൂട്ടറിന്റെ ഇലക്ട്രിക്ക് പതിപ്പ് ഈ മാസം ഇന്ത്യിൽ എത്തുംപുതിയ പതിപ്പിന്റെ ബോണറ്റിൽ അപ്ഡേറ്റ് ചെയ്ത ട്രൈബർ 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുമുണ്ട്. വാഹനത്തിൽ അഞ്ച് ഗിയറുള്ള മാനുവൽ സംവിധാനമുണ്ട്. നിലവിലെ ട്രൈബറിന്റെ മാനുവൽ പതിപ്പിന് 6.14 ലക്ഷം രൂപ മുതൽ (എക്സ്-ഷോറൂം) 8.74 ലക്ഷം രൂപ വരെ വിലയുണ്ട്. എന്നാൽ പുതിയ പതിപ്പിന്റെ വില 6.15 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതലായിരിക്കും.The post റെനോൾട്ട് ട്രൈബർ എംപിവിയുടെ ലോഞ്ചിന് ഇനി മണിക്കൂറുകൾ മാത്രം appeared first on Kairali News | Kairali News Live.