ജില്ലാ ലീഡേഴ്‌സ് ക്യാമ്പ് നാളെ

Wait 5 sec.

മലപ്പുറം |  കേരള മുസ്ലിം ജമാഅത്ത് ക്രിയേഷന്‍ 25 ‘ലീഡേഴ്‌സ് ക്യാമ്പ്’ വ്യാഴാഴ്ച നിലമ്പൂര്‍ മജ്മഅ് ക്യാമ്പസില്‍ നടക്കും. രാവിലെ പത്തിന് തുടങ്ങി വൈകിട്ട് അഞ്ച് വരെ നടക്കും. ക്യാമ്പില്‍ ജില്ലയിലെ ഈസ്റ്റ് ഭാഗത്തുള്ള 10 സോണുകളിലെ സോണ്‍, സര്‍ക്കിള്‍ ഭാരവാഹികളാണ് പങ്കെടുക്കുന്നത്.സംസ്ഥാന, ജില്ലാ നേതാക്കള്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് ഉദ്ഘടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി അദ്ധ്യക്ഷത വഹിക്കും.വെസ്റ്റ് ഭാഗത്തെ ക്യാമ്പ് ഈ മാസം 27 ന് ഞായര്‍ വേങ്ങര അല്‍ ഇഹ്‌സാനില്‍ നടക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം അഹമദ് അബ്ദുള്ള അഹ്‌സനിയും ഉദ്ഘാടനം ചെയ്യും . മലപ്പുറം, പുളിക്കല്‍ ഉള്‍പ്പെടെ 13 സോണുകള്‍ അല്‍ ഇഹ്‌സാനില്‍ പങ്കെടുക്കും. ഇതു സംബന്ധമായി വാദി സലാമില്‍ ചേര്‍ന്ന ക്യാബിനറ്റില്‍ ജില്ല സെക്രട്ടറി ഊരകം അബ്ദുഹ്മാന്‍ സഖാഫി, മുഹമ്മദ് ഹാജി മുന്നിയൂര്‍, സയ്യിദ് സ്വലാഹുദ്ധീന്‍ ബുഖാരി, പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍ പി.കെ. മുഹമദ് ബശീര്‍ പടിക്കല്‍, സി.കെ. യു മൗലവി, വടശ്ശേരി ഹസന്‍ മുസ്ലിയാര്‍, അലവി കുട്ടി ഫൈസി, കെ.പി. ജമാല്‍ കരുളായി, ബശീര്‍ ചെല്ലക്കൊടി അലിയാര്‍ കക്കാട് പങ്കെടുത്തു. ഇരു ക്യാമ്പുകളിലുമായി 1130 സാരിഥികള്‍ പങ്കെടുക്കും. വിവിധ സെഷനുകള്‍ക്ക് ഇബ്രാഹിം ബാഖവി മേല്‍മുറി, മുഹമ്മദലി പുത്തനത്താണി, കുഞ്ഞു കുണ്ടിലങ്ങാടി, ബശീര്‍ അരിമ്പ്ര ശക്കിര്‍ നാളിശ്ശേരി നേതൃത്വം നല്‍കും.