പാസ്പോര്‍ട്ടുകള്‍ പുതുക്കുന്നതില്‍ ഇനി ആശങ്കവേണ്ട. ഓണ്‍ലൈന്‍ പാസ്പോര്‍ട്ട് സേവാ സിസ്റ്റം നിലവില്‍ വന്നതിനു ശേഷം പാസ്പോര്‍ട്ട് പുതുക്കുന്നത് താരതമ്യേന എളുപ്പത്തിലായിട്ടുണ്ട്. എന്നിരുന്നാലും കൃത്യമായ നടപടിക്രമങ്ങളും വേണ്ട രേഖകളും മനസിലാക്കേണ്ടത് അനിവാര്യമാണ്. സാധാരണയായി ഉണ്ടാവുന്ന പിഴവുകള്‍ തിരിച്ചറിയുകയും ചെയ്താല്‍ പല കാര്യങ്ങളിലും പൊലീസ് വെരിഫിക്കേഷന്‍ പോലും ഇല്ലാതെ പാസ്പോര്‍ട്ട് പുതുക്കാന്‍ സാധിക്കും.ഓണ്‍ലൈനില്‍ പാസ്പോര്‍ട്ട് പുതുക്കുന്നതിന് പല ഘട്ടങ്ങള്‍ ഉണ്ട്.അവ ഏതൊക്കെയെന്ന് നോക്കാം.ആദ്യ ഘട്ടമായി പാസ്പോര്‍ട്ട് സേവാ പോര്‍ട്ടറില്‍ രജിസ്റ്റര്‍ ചെയ്യുക.ശേഷം റീ ഇഷ്യൂ ഓഫ് പാസ്പോര്‍ട്ട് എന്ന ലിങ്കു മുഖേനെ അപ്ലൈ ഫോര്‍ ഫ്രഷ് പാസ്പോര്‍ട്ടോ/ റീ ഇഷ്യൂ പാസ്പോര്‍ട്ട് എന്നതില്‍ ക്ലിക്ക് ചെയ്യുക. പാസ്പോര്‍ട്ട് എന്തുകൊണ്ട് പുതുക്കുന്നതെന്ന കാരണം ഇവിടെ വിശദമാക്കേണ്ടിവരും. എല്ലാം കൃത്യമായി നല്‍കിയതിനു ശേഷം സബ്മിറ്റ് നല്‍കുക. അതേസമയം നിങ്ങള്‍ പുതിയ യൂസറാണെങ്കില്‍ ന്യൂ യൂസര്‍ റജിസ്ട്രേഷനില്‍ ക്ലിക്ക് ചെയ്ത ശേഷം ഇമെയില്‍ ഐഡിയും മറ്റ് വ്യക്തിഗത വിവരങ്ങളും നല്‍കേണ്ടതായി വരും.Also read – നീൽ ആംസ്ട്രോങ് ചരിത്രത്തിലേക്ക് കാലുകുത്തിയിട്ട് 56 വർഷങ്ങൾപേ ആന്‍ഡ് ഷെഡ്യൂള്‍ അപ്പോയിന്‍മെന്റില്‍ ക്ലിക്ക് ചെയ്താല്‍ ഓണ്‍ലൈനായി പാസ്പോര്‍ട്ട് പുതുക്കാനും ഫീസും നല്‍കാന്‍ സാധിക്കും. ഡെബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ യുപിഐ ,നെറ്റ് ബാങ്കിങ് വഴി പണം അടക്കാവുന്നതാണ്. ഇതിനായി അടുത്തുള്ള പാസ്പോര്‍ട്ട് സേവാ കേന്ദ്രമോ പോസ്റ്റ് ഓഫീസ് പിഎസ്കെയോ പ്രാദേശിക പാസ്പോര്‍ട്ട് ഓഫീസോ തിരഞ്ഞെടുക്കാം.ഫീസ് അടക്കുന്നതോടെ അനുയോജ്യമായ ദിവസവും സമയവും ഉറപ്പുവരുത്താം.ശേഷം അപ്പോയിന്‍മെന്റിന്റെ കണ്‍ഫര്‍മേഷന്‍ രേഖ ഡൗണ്‍ലോഡ് ചെയ്തശേഷം പ്രിന്റ് എടുക്കാം. പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിലേക്ക് പോകുമ്പോള്‍ യഥാര്‍ഥ രേഖകള്‍ കൈവശം വെക്കണം.സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും കൈവശം ഉണ്ടായിരിക്കണം.മുന്ന് വര്‍ഷത്തിന് മുമ്പ് കാലാവധി കഴിഞ്ഞ പാസ്പോര്‍ട്ടോ നിലവിലെ വിലാസം മാറിയ കാര്യത്തിലോ പാസ്പോര്‍ട്ട് പുതുക്കലിന് പോലീസിന്റെ സാക്ഷ്യപ്പെടുത്തല്‍ ആവശ്യമില്ല.പാസ്പോര്‍ട്ട് സേവ പോര്‍ട്ടലില്‍ സര്‍വീസസ് എന്ന ടാബിന് അടിയില്‍ നിങ്ങളുടെ പാസ്പോര്‍ട്ട് പുതുക്കുന്നതിനുള്ള അപേക്ഷയുടെ സ്റ്റാറ്റസ് ഓണ്‍ലൈനായി പരിശോധിക്കാം. ഇതിന് അപ്ലിക്കേഷന്‍ നമ്പര്‍ നല്‍കേണ്ടതുണ്ട്.പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിലേക്കുപോകുമ്പോള്‍ കൂടെ പഴയ പാസ്പോര്‍ട്ടിന്റെ ആദ്യത്തേയും അവസാനത്തെയും രണ്ടുപേജുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ആധാര്‍,വോട്ടര്‍ ഐഡി,ബാങ്ക് പാസ്ബുക്ക് / ബാങ്ക് സ്റ്റേറ്റ്മെന്റ് വാടക കരാര്‍ എന്നിവയില്‍ ഏതെങ്കിലും വിലാസം തെളിയിക്കുന്ന രേഖയായി കരുതാം.ജനന സര്‍ട്ടിഫിക്കറ്റും,സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്,പാന്‍കാര്‍ഡ് എന്നിവയും ഉപയോഗിക്കാം.ഇതിനായുള്ള ചെലവ് കണക്കുക്കൂട്ടുമ്പോള്‍ പ്രായപൂര്‍ത്തിയാവാത്തവര്‍ക്ക് 36 പേജ് ബുക്ക്ലെറ്റിന് 1000 രൂപ,തല്‍കാല്‍ പാസ്പോര്‍ട്ടിന് 4000 രൂപ എന്നിങ്ങനെ വരും. ഇന്ത്യന്‍ പൗരനായ ആര്‍ക്കും പാസ്പോര്‍ട്ടിന് അപേക്ഷിക്കാം. അപേക്ഷകരുടെ പേരില്‍ അറസ്റ്റ് വാറണ്ടോ പൂര്‍ത്തിയാവാത്ത ക്രിമിനല്‍ നടപടികളോ ഉണ്ടാവാന്‍ പാടില്ല. പാസ്പോര്‍ട്ട് കാലാവധി പൂര്‍ത്തിയാവുന്നതിനും ഒരു വര്‍ഷം മുമ്പ് തന്നെ പുതുക്കാന്‍ അപേക്ഷിക്കാവുന്നതാണ്.The post എളുപ്പത്തില് പാസ്പോര്ട്ട് പുതുക്കുന്നതിനെ കുറിച്ച് അറിയാം appeared first on Kairali News | Kairali News Live.