സംസ്ഥാന ടൂറിസം വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന ‘മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍’ രാജ്യാന്തര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാംപ്യന്‍ഷിപ്പ് മത്സരങ്ങള്‍ക്ക് നാളെ തുടക്കം. വിവിധ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, ഉദ്യോഗസ്ഥ പ്രമുഖര്‍ ഫെസ്റ്റിവലിന്റെ ഭാഗമാകും. കോഴിക്കോട് ഇലവഴിഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലുമായാണ് ഫെസ്റ്റിവല്‍ നടക്കുക.സംസ്ഥാന ടൂറിസം വകുപ്പ് മുന്‍കൈയെടുത്ത് നടത്തുന്ന മലബാര്‍ റിവര്‍ ഫെസ്റ്റിന്റെ 11-ാം പതിപ്പിനാണ് തുടക്കമാവുന്നത്. ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലാപഞ്ചായത്ത്, ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ സഹകരണത്തോടെ കേരള അഡ്വെഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയും DTPCയും ചേര്‍ന്ന്, ഇന്ത്യന്‍ കയാകിംഗ് കനോയിംഗ് അസോസിയേഷന്റെ സാങ്കേതിക സഹായത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.Also read- കേരളത്തിൽ മഴ തുടരും; അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം ഇങ്ങനെപരിപാടിയുടെ ഭാഗമായി കഴിഞ്ഞ ദിവസം ചക്കിട്ടപ്പാറയില്‍ വച്ച് നടത്താനിരുന്ന ഫ്രീ സ്റ്റൈല്‍ മത്സരങ്ങളും, വിളംബര ജാഥയും ഉണ്ടായിരുന്നുവെങ്കിലും, മുന്‍ മുഖ്യമന്ത്രി V S അച്യുതാനന്ദന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു. പുലിക്കയത്ത് വച്ച് നടക്കുന്ന ഉദ്ഘാടന ചടങ്ങ് തിരുവമ്പാടി MLA ലിന്റോ ജോസഫ് നിര്‍വഹിക്കും. ഫെസ്റ്റിവലിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങും, തിരുവമ്പാടി MLA ലിന്റോ ജോസഫും ചേര്‍ന്ന് റിവര്‍ റാഫ്റ്റിംഗ് നടത്തിയിരുന്നു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും, വിജയികള്‍ക്കുള്ള പുരസ്കാരദാനവും വൈകിട്ട് അഞ്ചുമണിക്ക് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി P A മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ഈ മാസം 27ന് ഫെസ്റ്റിവല്‍ സമാപിക്കുംThe post സംസ്ഥാന ടൂറിസം വകുപ്പിന്റെ മേല്നോട്ടത്തില് നടക്കുന്ന ‘മലബാര് റിവര് ഫെസ്റ്റിവല്’ രാജ്യാന്തര വൈറ്റ് വാട്ടര് കയാക്കിങ് ചാംപ്യന്ഷിപ്പ് മത്സരങ്ങള്ക്ക് നാളെ തുടക്കം appeared first on Kairali News | Kairali News Live.