കിയ ഇന്ത്യയുടെ ആദ്യത്തെ മാസ്-മാർക്കറ്റ് ഇലക്ട്രിക് വാഹനമായ കാരൻസ് ക്ലാവിസ് ഇവിയുടെ ബുക്കിങ് ആരംഭിച്ചു. 17.99 ലക്ഷം രൂപ മുതൽ 24.49 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ വില. ആകർഷകമായ സ്പേസ്, റേഞ്ച്, പ്രീമിയം ഫീച്ചറുകളാണ് കാരൻസ് ക്ലാവിസിലൂടെ കിയ വാഗ്ദാനം ചെയ്യുന്നത്. കുടുംബമായി യാത്ര ചെയ്യാൻ അനുയോജ്യമായ ഒരു പ്രീമിയം ഇലക്ട്രിക് വാഹനമാണ് കിയ കാരൻസ് ക്ലാവിസ്.അടുത്തിടെ അപ്ഡേറ്റ് ചെയ്ത ഐസിഇ പതിപ്പിനെ അടിസ്ഥാനമാക്കിയാണ് ഈ വാഹനം നിർമ്മിച്ചിരിക്കുന്നത്. ഇന്റഗ്രേറ്റഡ് ചാർജിംഗ് പോർട്ടുള്ള ഫ്രണ്ട് ഗ്രിൽ, മുൻവശത്ത് പൂർണ്ണ വീതിയുള്ള എൽഇഡി ഡിആർഎല്ലുകൾ, പുതിയ 17 ഇഞ്ച് എയ്റോ അലോയ് വീലുകൾ എന്നിവ ഈ വാഹനത്തിന്റെ സവിശേഷതകളിൽ ഒന്നാണ്. വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറൻസ് 200 mm ആയി ഉയർത്തിയിട്ടുണ്ട്. പെട്രോൾ പതിപ്പിനേക്കാൾ 5 mm കൂടുതൽ ആണിത്.ALSO READ – റെനോൾട്ട് ട്രൈബർ എംപിവിയുടെ ലോഞ്ചിന് ഇനി മണിക്കൂറുകൾ മാത്രംരണ്ട് ബാറ്ററി ഓപ്ഷനുകളോടെയാണ് കാരൻസ് ക്ലാവിസ് ഇവി നിരത്തിലിറങ്ങുന്നത്. 51.4 kWh ബാറ്ററി ഓപ്ഷനുള്ള വാഹനത്തിൽ ഒറ്റ ചാർജിൽ 490 കിലോമീറ്റർ സ‍ഞ്ചരിക്കും. അതേസമയം 42 kWh ബാറ്ററി ഓപ്ഷനിൽ 404 കിലോമീറ്ററുമാണ് സഞ്ചരിക്കുക. വാഹനത്തിൽ 8.4 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതവരെ കൈവരിക്കാനും സാധിക്കും. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, ആംബിയന്റ് ലൈറ്റിങ്, വയർലെസ് ചാർജിങ്, എയർ പ്യൂരിഫയർ, വൺ-ടച്ച് ടംബിൾ-ഡൗൺ സീറ്റുകളും ഈ വണ്ടിയുടെ സവിശേഷതകളാണ്.The post ആകർഷകമായ സ്പേസ്, പ്രീമിയം ഫീച്ചറുകൾ; കിയ കാരൻസ് ക്ലാവിസ് ഇവിയുടെ ബുക്കിങ് ആരംഭിച്ചു appeared first on Kairali News | Kairali News Live.