കാഞ്ച ഗച്ചിബൗളിയിലെ മരം മുറി കേസിൽ തെലങ്കാന സർക്കാരിന് വീണ്ടും സുപ്രീംകോടതിയുടെ രൂക്ഷവിമർശം. താനും സുസ്ഥിര വികസനത്തിന്റെ വക്താവാണെന്നും എന്നാൽ ഒറ്റരാത്രികൊണ്ട് വനം വെട്ടിവെളുപ്പിക്കാമെന്ന് അതിനർഥമില്ലെന്നും 30 ബുൾഡോസർ ഉപയോഗിച്ച് ഒറ്റരാത്രിയിലാണ് മരങ്ങൾ വെട്ടിയതെന്നും ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് വിമർശിച്ചു. മുന്നേയും തെലങ്കാന സർക്കാരിനെതിരെ കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. മരംവച്ചുപിടിപ്പിച്ച് പ്രദേശം പൂർവസ്ഥിതിയിലാക്കാനുള്ള പദ്ധതി ഉടൻ തയ്യാറാക്കാനും നിർദേശിച്ചിരുന്നു.ALSO READ: ബെംഗളൂരുവില്‍ ബസ് സ്റ്റാന്‍ഡിനുള്ളിലെ ശൗചാലയത്തിന് സമീപം സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിവിഷയത്തിൽ ചില വ്യക്തികൾക്കും അഭിപ്രായം അറിയിക്കാൻ അനുവാദം നൽകണമെന്ന് കോടതി നിശ്ചയിച്ച അമിക്കസ്ക്യൂറി കെ പരമേശ്വർ അറിയിച്ചു.അനുവാദം നൽകിയ കോടതി കേസ് ആഗസ്ത് 13ലേക്ക് മാറ്റി. 400 ഏക്കർ ഭൂമിയിൽ നൂറേക്കറാണ് അവധി ദിനങ്ങൾ മറയാക്കി സർക്കാർ വെട്ടിവെളുപ്പിച്ചത്. കോർപ്പറേറ്റുകൾക്ക് ഭൂമി കൈമാറാനുള്ള നീക്കം വിദ്യാർഥി പ്രക്ഷോഭത്തിലൂടെയാണ് പുറത്തുകൊണ്ടുവന്നത്.ALSO READ: ‘സാങ്കൽപ്പിക രാജ്യങ്ങളുടെ’ പേരിൽ എംബസി; സംശയം തോന്നാതിരിക്കാൻ സമൂഹവിരുന്നുൾപ്പെടെ ജീവകാരുണ്യപ്രവർത്തനങ്ങളും; യുപിക്കാരന്റെ തട്ടിപ്പ് പൊളിച്ച് പൊലീസ്The post കാഞ്ച ഗച്ചിബൗളിയിലെ മരം മുറി കേസിൽ തെലങ്കാന സർക്കാരിന് രൂക്ഷവിമർശവുമായി കോടതി appeared first on Kairali News | Kairali News Live.