ജോലിക്കാരായ സ്ത്രീകള്‍ക്ക് സര്‍ക്കാരിന്റെ കരുതല്‍; വരുന്നു 10 വര്‍ക്കിങ് വിമെന്‍സ് ഹോസ്റ്റല്‍

Wait 5 sec.

ജോലിചെയ്യുന്ന സ്ത്രീകള്‍ക്ക് സുരക്ഷിത താമസ സൗകര്യമൊരുക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സ്ത്രീകളുടെ സുരക്ഷിത താമസത്തിനായി വനിത, ശിശു വികസന വകുപ്പ് പുതുതായി 10 ഹോസ്റ്റലുകള്‍ ആരംഭിക്കാന്‍ ഒരുങ്ങുകയാണ്.നിലവില്‍ ആറ് ഹോസ്റ്റലുകളുടെ നിര്‍മാണത്തിന് വര്‍ക്ക് ഓര്‍ഡര്‍ നല്‍കി. ഏഴ് ഹോസ്റ്റലുകളുടെ നിര്‍മാണ ചുമതല ഹൗസിങ് ബോര്‍ഡിനും മൂന്നെണ്ണത്തിന്റെ ചുമതല വനിത വികസന കോര്‍പറേഷനുമാണ്.Also Read : പ്രതികാര നടപടി തുടർന്ന് കേരള സർവകലാശാല വിസി; രജിസ്ട്രാർ കെ എസ് അനിൽകുമാറിൻ്റെ ശമ്പളം തടയാൻ ഉത്തരവ്ഇടുക്കി ചെറുതോണി (12.10കോടി), വാഴത്തോപ്പ് (10.64 കോടി), ആലപ്പുഴ മാവേലിക്കര (12.28 കോടി), പടനാട് (12.27 കോടി), കണ്ണൂര്‍ മട്ടന്നൂര്‍ (14.44 കോടി), കോഴിക്കോട് (14.15 കോടി ), പത്തനംതിട്ട റാന്നി (10.10 കോടി), കോട്ടയം ഗാന്ധി നഗര്‍ (18.18 കോടി), തൃശൂര്‍ മുളങ്കുന്നത്തുകാവ് (13.65 കോടി), തിരുവനന്തപുരം ബാലരാമപുരം (2.19 കോടി) എന്നിവിടങ്ങളിലാണ് ഹോസ്റ്റലുകള്‍.120 കോടി രൂപ ചെലവിട്ടാണ് നിര്‍മാണം. മറ്റുള്ളവയുടെ വര്‍ക്ക് ഓര്‍ഡര്‍ ഉടന്‍ നല്‍കും. 633 ബെഡ്ഡുകളുള്ള ഹോസ്റ്റലാണ് പരിഗണനയില്‍. ആദ്യഗഡുവായി 79.20 കോടി രൂപ ലഭിച്ചുവെന്നും പദ്ധതിക്കായി രാജ്യത്ത് ആദ്യം ആവശ്യമുന്നയിച്ചത് കേരളമാണെന്ന് വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാര്‍ പറഞ്ഞു.50 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയില്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാര്‍ എസ്എഎസ്-സിഐ (സ്‌പെഷ്യല്‍ അസിസ്റ്റന്‍സ് ടു സ്റ്റേറ്റ്സ് ഫോര്‍ കാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ്) ഫണ്ടില്‍നിന്ന് വായ്പയായി നല്‍കുന്ന തുകയാണ് പദ്ധതിക്കായി വിനിയോഗിക്കുക.The post ജോലിക്കാരായ സ്ത്രീകള്‍ക്ക് സര്‍ക്കാരിന്റെ കരുതല്‍; വരുന്നു 10 വര്‍ക്കിങ് വിമെന്‍സ് ഹോസ്റ്റല്‍ appeared first on Kairali News | Kairali News Live.