ആലപ്പുഴ വഴി ശനിയാഴ്ച മുതൽ വഴിതിരിച്ചുവിടുമെന്ന് അറിയിച്ച ട്രെയിനുകൾ സാധാരണ ഷെഡ്യൂൾ പ്രകാരം സർവീസ് നടത്തുമെന്ന് റെയിൽവേ.ട്രെയിനുകൾ ഇവയൊക്കെതിരുവനന്തപുരം സെൻട്രൽ – ഡോ. എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12624)തിരുവനന്തപുരം നോർത്ത് – ശ്രീ ഗംഗാനഗർ എക്സ്പ്രസ് (16312)തിരുവനന്തപുരം നോർത്ത് – എസ്എംവിടി ബംഗളൂരു ഹംസഫർ എക്സ്പ്രസ് (16319)കന്യാകുമാരി – ദിബ്രുഗർ വിവേക് എക്സ്പ്രസ് (22503)തിരുവനന്തപുരം സെൻട്രൽ – മധുരെ അമൃത എക്സ്പ്രസ് (16343)തിരുവനന്തപുരം – മംഗളൂരു (16347)മധുരെ ഗുരുവായൂർ എക്സ്പ്രസ് (16327)ഗുരുവായൂർ – മധുരെ എക്സ്പ്രസ് (16328)നാഗർകോവിൽ – കോട്ടയം എക്സ്പ്രസ് (16366)ഡോ. എംജിആർ ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12695)തിരുവനന്തപുരം – ഡോ. എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12696)ALSO READ: ‘ഇത് അവരല്ല’; അഹമ്മദാബാദിലെ വിമാനാപകടത്തിൽ മരിച്ച വിദേശ പൗരന്മാരുടെ മൃതദേഹങ്ങൾ മാറിപ്പോയതായി കുടുംബത്തിന്റെ പരാതിഅതേസമയം വിജയവാഡ – ഗുഡൂർ റെയിൽപ്പാതയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചില ട്രെയിനുകൾ ഗുണ്ടൂർ, സത്തേനപ്പള്ളി, പിഡുഗുരല്ല, നദിക്കുടി, മിരിയാലഗുഡ, നൽഗൊണ്ട സ്റ്റോപ്പുകൾ ഒഴിവാക്കും.ഹൈദരാബാദ്– കൊല്ലം ജങ്ഷൻ സ്പെഷ്യൽ എക്സ്പ്രസ് (07193), കൊല്ലം ജങ്ഷൻ – ഹൈദരാബാദ് സ്പെഷ്യൽ എക്സ്പ്രസ് (07194) ട്രെയിനുകൾ ആഗസ്ത് 9, 11, 16, 18 ദിവസങ്ങളിലും തിരുവനന്തപുരം സെൻട്രൽ – സെക്കന്തരാബാദ് ശബരി എക്സ്പ്രസ് (17229), സെക്കന്തരാബാദ് – തിരുവനന്തപുരം സെൻട്രൽ ശബരി എക്സ്പ്രസ് (17230) എന്നിവ 17, 18 ദിവസങ്ങളിലുമാണ് സ്റ്റോപ്പുകൾ ഒഴിവാക്കിയോടുക.The post യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വഴിതിരിച്ചുവിടുമെന്ന് അറിയിച്ച ട്രെയിനുകൾ സാധാരണ ഷെഡ്യൂൾ പ്രകാരം സർവീസ് നടത്തും appeared first on Kairali News | Kairali News Live.