പ്രതികാര നടപടി തുടർന്ന് കേരള സർവകലാശാല വിസി; രജിസ്ട്രാർ കെ എസ് അനിൽകുമാറിൻ്റെ ശമ്പളം തടയാൻ ഉത്തരവ്

Wait 5 sec.

പ്രതികാര നടപടി തുടർന്ന് കേരള സർവകലാശാല വൈസ് ‌ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. രജിസ്ട്രാർ കെ എസ് അനിൽകുമാറിൻ്റെ ശമ്പളം തടയാൻ വൈസ് ‌ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉത്തരവ്. ഡോ. മോഹനൻ കുന്നുമ്മൽ ഇത് സംബന്ധിച്ച് ഫൈനാൻസ് ഓഫീസർക്ക് നിർദ്ദേശം നൽകി. സസ്പെൻഷൻ കാലത്ത് അനുവദിക്കാറുള്ള ഉപജീവനബത്ത മാത്രം നൽകിയാൽ മതി എന്നാണ് വിസി നൽകിയിരിക്കുന്ന നിർദേശം. സസ്പെൻഷൻ അംഗീകരിക്കാതെ അനിൽകുമാർ സർവകലാശാലയിൽ എത്തുന്നതിനാലാണ് ഈ തീരുമാനം എന്നാണ് റിപ്പോർട്ട്.Also read: ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്കരണം: 52 ലക്ഷം പേരുകള്‍ നീക്കം ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍The post പ്രതികാര നടപടി തുടർന്ന് കേരള സർവകലാശാല വിസി; രജിസ്ട്രാർ കെ എസ് അനിൽകുമാറിൻ്റെ ശമ്പളം തടയാൻ ഉത്തരവ് appeared first on Kairali News | Kairali News Live.