ബീഹാർ വോട്ടർ പട്ടികയും ഉപരാഷ്ടപതിയുടെ രാജിയും വിഷയമാകും; ഇന്നും ഇളകിമറിയാൻ പാർലമെന്റ്

Wait 5 sec.

ബിഹാറിലെ സമഗ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ), ഉപരാഷ്ടപതിയുടെ രാജി തുടങ്ങിയ വിഷയങ്ങളിൽ പാർലമെൻറ് ഇന്നും സ്തംഭിച്ചേക്കും. വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ഇന്നലെ പാർലമെൻറ് കവാടത്തിൽ പ്രതിപക്ഷ ഇന്ത്യ സഖ്യം പ്രതിഷേധം നടത്തിയിരുന്നു. വിഷയത്തിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകിയെങ്കിലും ഇരുസഭകളിലെയും അധ്യക്ഷന്മാർ അനുവദിച്ചില്ല. ഇതോടെ പാർലമെൻറ് നിരവധി തവണ തടസ്സപ്പെട്ടു. ഇന്നും വിഷയം പ്രതിപക്ഷം അടിയന്തര പ്രമേയം നോട്ടീസായി നൽകും. അതിനിടെ ഉപ രാഷ്ട്രപതിയുടെ രാജി സംബന്ധിച്ചും പ്രതിപക്ഷ ചോദ്യങ്ങളോട് കേന്ദ്രസർക്കാർ പ്രതികരിച്ചിട്ടില്ല.അതിനിടെ പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ബീഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ, രാഷ്ട്രീയ നേട്ടം കൂടി കണക്കിലെടുത്താകും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ബിജെപി പ്രഖ്യാപനം നടത്തുക എന്നും സൂചനയുണ്ട്.ALSO READ:ഉപരാഷ്ട്രപതിയുടെ രാജി: വിശദീകരണം നൽകാതെ കേന്ദ്രസർക്കാർ, തെരഞ്ഞെടുപ്പിനുള്ള നടപടികള്‍ ആരംഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍പാര്‍ലമെന്റംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്. രാജ്യസഭയിലെയും ലോക്സഭയിലെയും തിരഞ്ഞെടുക്കപ്പെട്ടവരും നാമനിര്‍ദേശം ചെയ്യപ്പെട്ടവരുമായ അംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഇലക്ടറല്‍ കോളേജ്. ഈ ഇലക്ടറല്‍ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കേണ്ടത്. ധന്‍കറിന്റെ രാജി സ്ഥിരീകരിച്ച് ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കിയതോടെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടല്‍.The post ബീഹാർ വോട്ടർ പട്ടികയും ഉപരാഷ്ടപതിയുടെ രാജിയും വിഷയമാകും; ഇന്നും ഇളകിമറിയാൻ പാർലമെന്റ് appeared first on Kairali News | Kairali News Live.