ഉപരാഷ്ട്രപതിയുടെ രാജി: വിശദീകരണം നൽകാതെ കേന്ദ്രസർക്കാർ, തെരഞ്ഞെടുപ്പിനുള്ള നടപടികള്‍ ആരംഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍

Wait 5 sec.

ഉപരാഷ്ട്രപതി സ്ഥാനത്തു നിന്നും ജഗദീപ് ധൻഖർ രാജിവച്ചതിൽ വിശദീകരണം നൽകാതെ കേന്ദ്രസർക്കാർ. അപ്രതീക്ഷിത രാജിയിൽ പാർലമെന്റിലും പ്രതിപക്ഷം സർക്കാരിനോട് മറുപടി തേടിയെങ്കിലും വിശദീകരിച്ചില്ല. ഭരണഘടനാ പദവിയുടെ അന്തസ്സ് സംരക്ഷിക്കുന്നതിനും പുറത്തുവരുന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കാനും കേന്ദ്രസര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി ട്വീറ്റ്ചെയ്തു.അതിനിടെ പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ബീഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ, രാഷ്ട്രീയ നേട്ടം കൂടി കണക്കിലെടുത്താകും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ബിജെപി പ്രഖ്യാപനം നടത്തുക എന്നും സൂചനയുണ്ട്.ALSO READ: ‘വിഫ’ ഇഫറ്റ്; ഈ എട്ട് ജില്ലകളിൽ മഴ തകർക്കുംപാര്‍ലമെന്റംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്. രാജ്യസഭയിലെയും ലോക്സഭയിലെയും തിരഞ്ഞെടുക്കപ്പെട്ടവരും നാമനിര്‍ദേശം ചെയ്യപ്പെട്ടവരുമായ അംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഇലക്ടറല്‍ കോളേജ്. ഈ ഇലക്ടറല്‍ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കേണ്ടത്. ധന്‍കറിന്റെ രാജി സ്ഥിരീകരിച്ച് ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കിയതോടെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടല്‍.The post ഉപരാഷ്ട്രപതിയുടെ രാജി: വിശദീകരണം നൽകാതെ കേന്ദ്രസർക്കാർ, തെരഞ്ഞെടുപ്പിനുള്ള നടപടികള്‍ ആരംഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ appeared first on Kairali News | Kairali News Live.