ജൂലൈ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ. പെൻഷൻ വിതരണത്തിനായി 99,36,39,900 കോടി രൂപ അനുവദിച്ച് ഉത്തരവിറങ്ങി. പെൻഷൻ വിതരണം 31നുള്ളിൽ പൂർത്തിയാക്കണമെന്നും ധനവകുപ്പിന്റെ നിർദേശം ഉണ്ട്. 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600 രൂപയാണ് പെന്‍ഷനായി ലഭിക്കുക.ALSO READ: പെറ്റിക്കേസ് പിഴയില്‍ വമ്പൻ തട്ടിപ്പ്; വനിതാ സിപിഒ നാല് വര്‍ഷം കൊണ്ട് തട്ടിയെടുത്തത് 16 ലക്ഷം, നടപടിരണ്ടാം പിണറായി സർക്കാരിന്റെ നാലു വര്‍ഷ കാലയളവില്‍ 38,500 കോടി രൂപയോളമാണ് സാമൂഹ്യസുരക്ഷാ പെൻഷൻ നല്‍കാനായി ആകെ ചെലവഴിച്ചത്. 2016-21 ലെ എൽഡിഎഫ് സർക്കാരിന്റെ കാലത്താകട്ടെ, യുഡിഎഫ് ഭരണകാലത്തെ 18 മാസത്തെ കുടിശ്ശികയുള്‍പ്പെടെ 35,154 കോടി രൂപ ക്ഷേമപെന്‍ഷനായി വിതരണം ചെയ്തു. ഒമ്പത് വര്‍ഷം കൊണ്ട് ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ക്ഷേമപെന്‍ഷനായി നല്‍കിയത് 73,654 കോടി രൂപയാണ്. 2011-16 ലെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ക്ഷേമ പെൻഷനായി ആകെ നല്‍കിയ തുക 9,011 കോടി രൂപയും.ENGLISH SUMMARY: Welfare pension distribution for the month of July will start from tomorrow. An order has been issued allocating Rs 99,36,39,900 crore for pension distribution.The post ജൂലൈ മാസത്തെ ക്ഷേമപെൻഷൻ വിതരണം 25 മുതൽ appeared first on Kairali News | Kairali News Live.