കോഴിക്കോട് | വിദ്യാര്‍ഥി ബസ്സിടിച്ചു മരിച്ചതിനെ തുടര്‍ന്നുള്ള പ്രതിഷേധത്തില്‍ കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്താതെ സ്വകാര്യ ബസുകള്‍.ആര്‍ ഡി ഒ വിളിച്ചു ചേര്‍ത്ത ചര്‍ച്ചയെ തുടര്‍ന്ന് ബസ് തടയല്‍ സമരത്തില്‍ നിന്ന് യുവജന സംഘടനകള്‍ പിന്മാറിയെങ്കിലും ബസ്സുകള്‍ സര്‍വീസ് നടത്താന്‍ തയ്യാറായില്ല. ഉടമകളുമായും ജീവനക്കാരുമായും അധികൃതര്‍ ചര്‍ച്ച നടത്തി ചില ഉറപ്പുകള്‍ ലഭിക്കാതെ സര്‍വീസ് നടത്തില്ലെന്ന നിലപാടിലാണ് ബസ് ഉടമകള്‍.ബസ്സുകളുടെ റണ്ണിങ്ങ് ടൈം ഉയര്‍ത്തുക, ബസുകള്‍ക്ക് വിവിധ കേന്ദ്രങ്ങളില്‍ പഞ്ചിങ്ങ് ഏര്‍പ്പെടുത്തുക, ബസ്സ് ജീവനക്കാര്‍ മദ്യമോ മയക്കുമരുന്നോ ഉപയോഗിക്കുന്നുണ്ടോ എന്ന കാര്യം പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്.ഈ റൂട്ടില്‍ സ്വകാര്യ ബസ്സുകളുടെ അമിത വേഗത്തിന്റെ ഇരയായാണ് ബസിടിച്ചു വിദ്യാര്‍ഥി മരിച്ചതെന്നാണ് യുവജനസംഘടനകള്‍ പറയുന്നത്. ഈ റൂട്ടിലെ യാത്രാ ക്ലേശം പരിഹരിക്കാന്‍ കെ എസ് ആര്‍ ടി സി കൂടുതല്‍ ബസ്സുകള്‍ നിരത്തിലിറക്കി.