നിലവിലുള്ള ഒഴിവുകളിൽ ജില്ല/ ജില്ലാന്തര സ്‌കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്‌മെന്റിനായി ലഭിച്ച 55,419 അപേക്ഷകളിൽ കൺഫർമേഷൻ പൂർത്തിയാക്കിയ 54,827 അപേക്ഷകൾ പരിഗണിച്ചുകൊണ്ടുള്ള ട്രാൻസ്ഫർ അലോട്ട്‌മെന്റ് റിസൾട്ട് ജൂലൈ 25ന് രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും.ക്യാൻഡിഡേറ്റ് ലോഗിനിലെ ‘TRANSFER ALLOT RESULTS’ എന്ന ലിങ്കിലൂടെ റിസൾട്ട് പരിശോധിക്കാനുള്ള സൗകര്യം അതത് സ്‌കൂൾ പ്രിൻസിപ്പൾമാർ ചെയ്ത് കൊടുക്കേണ്ടതും ട്രാൻസ്ഫർ അലോട്ട്‌മെന്റ് ലെറ്റർ പ്രിന്റൗട്ട് എടുത്ത് നൽകേണ്ടതുമാണ്. അതേ സ്‌കൂളിൽ കോമ്പിനേഷൻ മാറ്റം ലഭിച്ചാലും പുതിയ അലോട്ട്‌മെന്റ് ലെറ്റർ പ്രവേശനം മാറ്റി കൊടുക്കേണ്ടതാണ്.Also read: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനംയോഗ്യത സർട്ടിഫിക്കറ്റ്, റ്റി.സി. സ്വഭാവ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധരേഖകൾ എന്നിവയുടെ അസ്സലുകളുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂൾ/ കോഴ്‌സിൽ ജൂലൈ 25 രാവിലെ 10 മുതൽ 28ന് വൈകിട്ട് 4 നുള്ളിൽ പ്രവേശനം നേടണം. നിലവിൽ പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾക്കായി സ്‌കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിനു ശേഷമുള്ള ഒഴിവുകൾ മെറിറ്റടിസ്ഥിത സ്‌പോട്ട് അഡ്മിഷനായി വിശദ നിർദ്ദേശം ഉൾപ്പടെ ജൂലൈ 29ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് പ്രസിദ്ധീകരിക്കും.The post പ്ലസ് വൺ പ്രവേശനം : സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫർ അഡ്മിഷന് അപേക്ഷിക്കാം appeared first on Kairali News | Kairali News Live.