പ്രതിഷേധത്തിന്‍റെ പേരിൽ ചെറിയ കുഞ്ഞുങ്ങൾ പഠിക്കുന്ന കാർത്തികപ്പള്ളി സ്കൂളിനകത്ത് കയറി ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ച് യൂത്ത് കോൺഗ്രസ്. സ്കൂളിൽ ക്ലാസുകൾ നടന്നു കൊണ്ടിരിക്കെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാമ്പസിനുള്ളിൽ അതിക്രമിച്ച് കയറിയത്. തുടർന്ന് വൻ അതിക്രമമാണ് അഴിച്ചു വിട്ടത്. അധ്യാപകരെ കയ്യേറ്റം ചെയ്യുകയും ഭക്ഷണശാല തകർക്കുകയും ചെയ്തു. ഉപേക്ഷിച്ച കെട്ടിടം തകർന്ന് വീണതിനെ തുടർന്നാണ് സ്കൂളിൽ പ്രതിഷേധിക്കാൻ ഇവർ എത്തിയത്. പ്രിൻസിപ്പലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമണം അഴിച്ചു വിട്ടു. പുതിയ കെട്ടിടത്തിനും ഫിറ്റ്നസ് ഇല്ല എന്നാരോപിച്ച്, കളക്ടറിന്‍റെ വാക്കുകളെ മുഖവിലക്കെടുക്കാതെ കുട്ടികളെ പഠിക്കാൻ അനുവദിക്കില്ല എന്ന തരത്തിലായിരുന്നു പ്രതിഷേധം. പൊലീസിന് നേരെയും അതിക്രമമുണ്ടായി.അതിക്രമം അതിരു കടന്നതോടെ അധ്യാപകർക്ക് ക്ലാസ് മുറികൾ പൂട്ടിയിട്ടാണ് കുട്ടികളെ സംരക്ഷിക്കേണ്ടി വന്നത്. തുടർന്ന് മാധ്യമങ്ങളിൽ നിന്നും ദൃശ്യങ്ങൾ കണ്ട രക്ഷകർത്താക്കൾ സ്കൂളിലെത്തി കുട്ടികളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.ALSO READ; ഈ ജീവന് വിലയില്ലേ? കോൺഗ്രസുകാർ ആംബുലൻസ് തടഞ്ഞിട്ട് ആദിവാസി യുവാവ് മരിച്ചത് മനോരമയ്ക്കും മാതൃഭൂമിക്കും ഒന്നാം പേജ് വാർത്തയല്ല..!ഇന്നലെയാണ് ആലപ്പുഴ കാർത്തികപ്പള്ളിയിൽ സ്കൂൾ കെട്ടിടം തകർന്നുവീണത്. കാർത്തികപ്പള്ളി യുപി സ്കൂളിന്റെ കെട്ടിടം ആണ് തകർന്നത്. ഉപേക്ഷിച്ച കെട്ടിടത്തിന്‍റെ മേൽക്കൂരയാണ് ശക്തമായ മ‍ഴയിൽ തകർന്ന് വീണത്.The post ക്ലാസുകൾ നടക്കുന്ന സമയത്ത് കാർത്തികപ്പള്ളി സ്കൂളിനകത്ത് കയറി യൂത്ത് കോൺഗ്രസ് അതിക്രമം; ഭക്ഷണശാല അടിച്ച് തകർത്തു appeared first on Kairali News | Kairali News Live.