നിമിഷപ്രിയയുടെ അമ്മ യമനില്‍ വീട്ടുതടങ്കലിലാണെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കുടുംബം

Wait 5 sec.

നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി യമനില്‍ വീട്ടുതടങ്കലിലാണെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കുടുംബം. മാധ്യമങ്ങളിലും അല്ലാതെയും ഇത്തരം പ്രചാരണങ്ങളുണ്ട്. എന്നാല്‍, ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മറ്റേന്തോ താത്പര്യങ്ങള്‍ ഉള്ളതായി ആയിട്ടാണ് കരുതുന്നതെന്നും നിമിഷപ്രിയയുടെ ഭര്‍ത്താവ് ടോമി തോമസ് പറഞ്ഞു. ഇന്ന് രാവിലെയും പ്രേമകുമാരിയുമായി താന്‍ ഫോണില്‍ സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അവര്‍ യമനില്‍ തടവിലോ വീട്ടുതടങ്കലിലോ ആരുടെയെങ്കിലും കസ്റ്റഡിയിലോ അല്ല. കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് കുടുംബത്തിന്റെ പവര്‍ ഓഫ് അറ്റോണി ഹോള്‍ഡര്‍ ആയ സാമുവല്‍ ജെറോമിന്റെ സംരക്ഷണയില്‍ തന്റെ അറിവും സമ്മതത്തോടും കൂടിയാണ് അവര്‍ യമനില്‍ തുടരുന്നത്. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് നല്‍കിയ 40,000 ഡോളര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ട് വഴിയാണ് ട്രാന്‍സ്ഫര്‍ ചെയ്തത്. ഈ പണം യമനില്‍ കേസ് നടത്തുന്നതിനായി ഇന്ത്യന്‍ സർക്കാർ നിയമിച്ച യമനി വക്കീലിന്റെ ചിലവുകള്‍ക്ക് വേണ്ടിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.Read Also: കാസർഗോഡ് ചെറുവത്തൂരിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസ്സപ്പെട്ടുനിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട കേസ് അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കെ യാതൊരു വിവാദങ്ങള്‍ക്കും സ്ഥാനമോ സമയമോ ഇല്ല. നിമിഷപ്രിയയുടെ മോചനം മാത്രമാണ് താന്‍ ലക്ഷ്യമിടുന്നത്. അതിനായി ഇതുവരെ ലഭിച്ച എല്ലാ സഹായങ്ങള്‍ക്കും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.The post നിമിഷപ്രിയയുടെ അമ്മ യമനില്‍ വീട്ടുതടങ്കലിലാണെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കുടുംബം appeared first on Kairali News | Kairali News Live.