ഷാർജയിലെ വിപഞ്ചികയുടെ മരണം; കൊല്ലം ഡിവൈഎസ്പി മുകേഷ് ജി ബിയുടെ നേതൃത്വത്തിൽ അന്വേഷിക്കും

Wait 5 sec.

ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശിനി വിപഞ്ചികയുടെ കേസ് കൊല്ലം ഡിവൈഎസ്പി മുകേഷ് ജി.ബിയുടെ നേതൃത്വത്തിൽ അന്വേഷിക്കും. നിലവിൽ സ്ത്രീധന പീഢനത്തിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത് എന്നും പ്രതിയെ നാട്ടിലെത്തിക്കാൻ സർക്കുലർ ഇറക്കി ശ്രമങ്ങൾ നടത്തുമെന്നും ഡിവൈഎസ്പി മുകേഷ് ജി.ബി പറഞ്ഞു. പ്രത്യക്ഷത്തിൽ ശരീരത്തിൽ ചതവുകൾ കാണുന്നുണ്ടെന്നും പോസ്റ്റ് മോർട്ടത്തിന് ശേഷം കൂടുതൽ വിവരങ്ങൾ അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം പ്രതിക്ക് അർഹമായ ശിക്ഷ ലഭിക്കണമെന്നും നാട്ടിലെത്തിക്കാനായി എത്തിക്കാൻ സർക്കാരും കോൺസിലേറ്റും ഇടപെടണമെന്നും വിപഞ്ചികയുടെ സഹോദരൻ വിനോദ് മണി പറഞ്ഞു.ALSO READ: ഷാർജയിലെ വിപഞ്ചികയുടെ മരണം; റീ പോസ്റ്റ്മോർട്ടം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടക്കുന്നുവിപഞ്ചികയുടെ പോസ്റ്റ്മോർട്ടം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നട ന്നുകൊണ്ടിരിക്കുകയാണ്. വീട്ടുകാരുടെ ആവശ്യപ്രകാരമാണ് വീണ്ടും പോസ്റ്റ് മോർട്ടം നടത്തുന്നത്. ഇന്നലെ രാത്രിയാണ് വിപഞ്ചികയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. വിപഞ്ചികയുടെ അമ്മയും ബന്ധുക്കളും നാട്ടിലെത്തിയിട്ടുണ്ട്. നാട്ടിൽ രജിസ്റ്റർ ചെയ്ത കേസിൽ വരുംദിവസങ്ങളിൽ തുടർനടപടികൾ ഉണ്ടായേക്കും.ALSO READ: സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഈ എട്ടു ജില്ലകളിൽ യെല്ലോ അലേർട്ട്The post ഷാർജയിലെ വിപഞ്ചികയുടെ മരണം; കൊല്ലം ഡിവൈഎസ്പി മുകേഷ് ജി ബിയുടെ നേതൃത്വത്തിൽ അന്വേഷിക്കും appeared first on Kairali News | Kairali News Live.