കാസർഗോഡ് ചെറുവത്തൂരിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസ്സപ്പെട്ടു

Wait 5 sec.

കാസർഗോഡ് ചെറുവത്തൂരിൽ ദേശീയ പാതയിൽ മണ്ണിടിച്ചിൽ. ചെറുവത്തൂരിലെ വീരമലക്കുനിലാണ് അപകടം. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. മണ്ണും കല്ലും ദേശീയ പാതയിലേക്ക് പതിച്ചു. മണ്ണിടിച്ചിൽ സമയത്ത് ദേശീയപാതയിൽ വാഹനങ്ങൾ ഇല്ലാത്തത് കൊണ്ട് വൻ ദുരന്തമൊഴിവായി. ദേശീയപാത നിർമ്മാണത്തിൻ്റെ ഭാഗമായി അപകട സാധ്യതയുള്ള മേഖലയായി കണ്ടെത്തിയ സ്ഥലമാണ് വീരമലക്കുന്ന്.ALSO READ: വി എസ്സിനെതിരെ ജമാഅത്തെ ഇസ്ലാമി നേതാവിന്റെ മകന്റെ അധിക്ഷേപം; ഡി വൈ എഫ് ഐ പരാതി നല്‍കിഅടിയന്തിര നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് നിർദ്ദേശം നൽകി. എൻ ഡി ആർ എഫ് സംഘവും ഫയർഫോഴ്സും അടിയന്തരമായി എത്തുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്.ഹൊസ്ദുർഗ് തഹസിൽദാർ, വില്ലേജ് ഓഫീസർ എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതൽ ജെസിബിയും, ക്രയിനും ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.The post കാസർഗോഡ് ചെറുവത്തൂരിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസ്സപ്പെട്ടു appeared first on Kairali News | Kairali News Live.