ഇത്തവണത്തെ മൺസൂൺ ബമ്പറിൻ്റെ ഒന്നാം സമ്മാനം എം സി 678572 എന്ന നമ്പറിലുള്ള ടിക്കറ്റിന്. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ലോട്ടറി സബ് ഓഫിസിനു കീഴിലുള്ള ഏജൻസി വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനമായ 10 കോടി രൂപ സമ്മാനത്തിന് അർഹത നേടിയത്. രണ്ടാം സമ്മാനം 10 ലക്ഷം വീതം അഞ്ച് പരമ്പരകൾക്കും മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം വീതം അഞ്ച് പരമ്പരകൾക്കും നാലാം സമ്മാനമായ മൂന്ന് ലക്ഷം വീതം അഞ്ച് പരമ്പരകൾക്കുമാണ് ലഭിക്കുക.MA 719846, MB 682584, MC 302229, MD 273405, ME 372685 എന്നീ ടിക്കറ്റുകൾക്കാണ് രണ്ടാം സമ്മാനം. MA 291581, MB 148447, MC 656149, MD 714936, ME 188965 എന്നീ ടിക്കറ്റുകൾക്കാണ് മൂന്നാം സമ്മാനം. നാലാം സമ്മാനം MA 729545, MB 168612, MC 323256, MD 534242, ME 386206 എന്നീ ടിക്കറ്റുകൾക്കാണ് ലഭിച്ചത്.Read Also: ഇന്നും കുതിപ്പ് തുടർന്ന് പൊന്ന്; വിപണിവില അറിയാംആകെ 34 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണത്തെ മൺസൂൺ ബമ്പറിനായി വിൽപ്പനക്ക് എത്തിച്ചിരുന്നത്. അതിൽ 33,48,990 ടിക്കറ്റുകളും വിറ്റുപോയിരുന്നു. 250 രൂപയായിരുന്നു ടിക്കറ്റു വില.The post മൺസൂൺ ബമ്പർ ഒന്നാം സമ്മാനം കണ്ണൂരിൽ വിറ്റ ടിക്കറ്റിന് appeared first on Kairali News | Kairali News Live.