കോഴിക്കോടിൻ്റെ സമരമുഖങ്ങളിൽ ജ്വലിച്ച് നിൽക്കുന്ന നേതാവാണ് വി എസ് അച്യുതാനന്ദൻ. ജീരകപ്പാറ മുതൽ ഐസ്ക്രീം പാർലർ പെൺവാണിഭ കേസ് വരെയുള്ള വിഷയങ്ങളിൽ വി എസിൻ്റെ ഇടപെടൽ രാഷ്ട്രീയ കേരളത്തിൻ്റെ ചരിത്രമാണ്.കോഴിക്കോട് ഐസ്ക്രീം പാർലർ പെൺവാണിഭക്കേസിൽ നീതിക്കായുള്ള പോരാട്ടത്തിൽ അവസാനനിമിഷം വരെ വി എസ് അടിയുറച്ചുനിന്നു. തെരുവിലും കോടതിമുറിയിലും വി എസ് പോരാടി. സുപ്രീംകോടതി വരെയെത്തിയ നിയമയുദ്ധത്തിന് വി എസ് തുടക്കം കുറിച്ചത് കോഴിക്കോട്ടെ കോടതിയിൽ നിന്നാണ്. മാറാടും നാദാപുരവും അശാന്തമായപ്പോഴും വി എസ് എന്ന കമ്യൂണിസ്റ്റ് നേതാവിന്റെ ധീരമായ ഇടപെടലുണ്ടായി.Also read: കണ്ണേ കരളേ വി എസ്സേ… കേരള രാഷ്ട്രീയത്തിലെ അതികായന് വിടജീരകപ്പാറ വനനശീകരണത്തിനെതിരായ സമരമുഖത്ത് നായകനായും വി എസ് കോഴിക്കോടെത്തി. വനം കൈയേറിയ മാഫിയ, തുഷാരഗിരി ഉൾപ്പെടുന്ന പ്രകൃതിയെ നശിപ്പിക്കുന്നത് തടഞ്ഞത് ജില്ലാ വനസംരക്ഷണ സമിതി നടത്തിയ പോരട്ടമാണ്. 1993 മെയ് രണ്ടിന് നടന്ന വനസംരക്ഷണ കൺവൻഷൻ്റെ ഉദ്ഘാടകൻ വി എസ് ആയിരുന്നു. കർഷക തൊഴിലാളി സംഘടനാ നേതാവായത് മുതൽ തുടങ്ങിയ അടുപ്പം, സജീവ രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ അവസാന നാൾ വരെ വി എസിന് കോഴിക്കോടുമായി ഉണ്ടായിരുന്നു.The post കോഴിക്കോടിൻ്റെ സമരമുഖങ്ങളിൽ ജ്വലിച്ച് നിൽക്കുന്ന സമര നായകൻ appeared first on Kairali News | Kairali News Live.