‘സമരയൗവനമേ വിട…’; ഇന്ന് രാവിലെ ഒമ്പതു മുതൽ ദർബാർ ഹാളിൽ പൊതുദർശനം

Wait 5 sec.

കേരളത്തിന്റെ സമരനായകൻ വി എസ്‌ അച്യുതാനന്ദന്റെ മൃതദേഹം ഇന്ന് രാവിലെ ഒമ്പതുമുതൽ സെക്രട്ടറിയറ്റിലെ ദർബാർ ഹാളിൽ പൊതുദർശനത്തിനുവയ്‌ക്കും. പകൽ രണ്ടിന്‌ ദേശീയപാതവഴി ആലപ്പുഴയിലേക്ക്‌ വിലാപയാത്രയായി കൊണ്ടുപോകും. രാത്രി വീട്ടിലെത്തിച്ച്‌ അന്ത്യാഞ്ജലി.തിരുവനന്തപുരത്ത് നിന്ന് 2 മണിക്ക് വിലാപയാത്ര ആരംഭിക്കുംപാളയംപി.എം.ജിപ്ലാമൂട്പട്ടംകേശവദാസപുരംഉള്ളൂർപോങ്ങുമൂട്ശ്രീകാര്യംചാവടിമുക്ക്പാങ്ങപ്പാറകാര്യവട്ടംകഴക്കൂട്ടംവെട്ട്റോഡ്കണിയാപുരംപള്ളിപ്പുറംപള്ളിപ്പുറംമംഗലപുരംചെമ്പകമംഗലംകോരാണിമൂന്ന്‌മുക്ക് (ആറ്റിങ്ങൽ)ബസ് സ്റ്റാന്റ്റ് (ആറ്റിങ്ങൽ)കച്ചേരിനടആലംകോട്കടുവയിൽകല്ലമ്പലംനാവായിക്കുളംകടമ്പാട്ടുകോണംകൊല്ലം ജില്ലാപാരിപ്പള്ളിചാത്തന്നൂർകൊട്ടിയംചിന്നക്കടകാവനാട്ചവറകരുനാഗപ്പള്ളിഓച്ചിറബുധൻ രാവിലെ ഒമ്പതിന്‌ സി പി ഐ എം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനുവയ്‌ക്കും. 10ന്‌ ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ പൊതുദർശനം ഉണ്ടാകും. നാളെ പകൽ മൂന്നിന്‌ ആലപ്പുഴ വലിയ ചുടുകാട്ടിൽ സംസ്കാരം. തുടർന്ന്‌ സർവകക്ഷി അനുശോചനയോഗം നടക്കും.Also read: വി എസ് അച്യുതാനന്ദന്റെ  വേർപാടിൽ അനുശോചിച്ചു പ്രവാസ ലോകംദേഹാസ്വാസ്ഥ്യത്തെതുടർന്ന്‌ കഴിഞ്ഞമാസം 23നാണ് തിരുവനന്തപുരം എസ്‍യുടി ആശുപത്രിയിൽ‌ വി എസിനെ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 3.20 ഓടെയാണ് മരണം.The post ‘സമരയൗവനമേ വിട…’; ഇന്ന് രാവിലെ ഒമ്പതു മുതൽ ദർബാർ ഹാളിൽ പൊതുദർശനം appeared first on Kairali News | Kairali News Live.