ബഹ്റൈന്‍ പ്രതിഭയുടെ കേന്ദ്ര സമ്മേളനം ഡിസംബറില്‍; ലോഗോ ക്ഷണിച്ചു

Wait 5 sec.

മനാമ: ബഹ്‌റൈനിലെ സാമൂഹിക കലാ-സാംസ്‌ക്കാരിക ജീവകാരുണ്യ കായിക രംഗത്ത് ശബ്ദമില്ലാത്തവന്റെ ശബ്ദമായി കഴിഞ്ഞ നാല്‍പത് വര്‍ഷത്തില്‍ ഏറെ ആയി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ബഹ്റൈന്‍ പ്രതിഭയുടെ മുപ്പതാമത് കേന്ദ്ര സമ്മേളനം 2025 ഡിസംബര്‍ 19ന് സഖാവ് സീതാറാം യെച്ചൂരി നഗറില്‍ വച്ച് നടക്കും.സമ്മേളനത്തിന് അനുയോജ്യമായ ലോഗോ ക്ഷണിക്കുന്നതായും ആഗസ്ത് 5നു മുന്‍പ് അയച്ചു കിട്ടുന്നവയില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് ഉചിതമായ സമ്മാനം നല്‍കുന്നതാണെന്നും പ്രതിഭ ജനറല്‍ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡന്റ് ബിനു മണ്ണില്‍ എന്നിവര്‍ അറിയിച്ചു.ബഹ്റൈന് പുറത്തുള്ളവര്‍ക്കും ലോഗോ അയക്കാവുന്നതാണ്. അയക്കേണ്ട ഇമെയില്‍ വിലാസം: bphelpdeskbh@gmail.com The post ബഹ്റൈന്‍ പ്രതിഭയുടെ കേന്ദ്ര സമ്മേളനം ഡിസംബറില്‍; ലോഗോ ക്ഷണിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.