“കേരള ജനതയുടെ ആവേശമായ കമ്മ്യൂണിസ്റ്റ് രക്തതാരകമായിരുന്നു വി എസ്”: മന്ത്രി കെ രാജൻ

Wait 5 sec.

കേരള ജനതയുടെ ആവേശമായ കമ്മ്യൂണിസ്റ്റ് രക്തതാരകമായിരുന്നു വി എസ്. അഴിമതിക്കും മാഫിയാ വിളയാട്ടത്തിനും എതിരെ സന്ധിയില്ലാത്ത പോരാട്ടമായിരുന്നു വി എസിൻ്റെ ജീവിതം. കേരളത്തിൻ്റെ സമഗ്ര വികസനത്തിന് ഒട്ടേറെ മാതൃകാ പദ്ധതികൾ ആസൂത്രണം ചെയ്ത ഭരണാധികാരി. എക്കാലത്തും പ്രത്യയ ശാസ്ത്ര നിലപാടുകൾക്കൊപ്പം നിലയുറപ്പിച്ച കമ്മ്യൂണിസ്റ്റ്. ALSO READ – ‘മലയാളിയുടെ മനസ്സില്‍ അദ്ദേഹത്തിന്‌ മരണമില്ല’; വി എസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മോഹൻലാൽപുന്നപ്ര വയലാർ വിപ്ലവ സമര ഭൂമികയിലും പിൽക്കാലത്ത് കുട്ടനാട്ടിലും കേരളം കണ്ട മനുഷ്യവകാശ, പരിസ്ഥിതി സമര കേന്ദ്രങ്ങളിലും വി എസ് നിറഞ്ഞു നിന്നു. കേരളം നിറഞ്ഞു നിന്ന ‘സമര ജീവിതം’ തന്നെ ആയിരുന്നു വി എസിൻ്റേത്. രാജ്യത്തെ ഇടത് പുരോഗമന മുന്നേറ്റത്തിനും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും വലിയ നഷ്ടമാണ് വി എസിൻ്റെ വിടവാങ്ങലെന്നും മന്ത്രി കെ രാജൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.English summary – Minister K Rajan condoles the demise of VS Achuthanandan. Minister K Rajan, in his condolence message, said that VS’s passing is a great loss to the leftist progressive movement and leftist movements in the country.The post “കേരള ജനതയുടെ ആവേശമായ കമ്മ്യൂണിസ്റ്റ് രക്തതാരകമായിരുന്നു വി എസ്”: മന്ത്രി കെ രാജൻ appeared first on Kairali News | Kairali News Live.