അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ നേതാക്കൾ അനുശോചനമറിയിച്ചു.തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു സമരപോരാട്ടങ്ങളുടെ നായകനായ വി എസ് അച്യുതാനന്ദൻ അന്തരിച്ചത്.വി എസിന്റെ വേർപാട് കേരള രാഷ്ട്രീയത്തിന് തീരാത്ത നഷ്ടമെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. അദ്ദേഹം സ്വന്തം ആദർശം ഉയർത്തിപ്പിച്ചു പ്രവർത്തിച്ച ആളാണ്. അദ്ദേഹം ജനങ്ങളോട് അടുത്ത് പ്രവർത്തിച്ചിട്ടുണ്ടെന്നും സാദിഖലി തങ്ങൾ പറഞ്ഞു. വ്യക്തിബന്ധങ്ങൾ രാഷ്ട്രീയത്തിനതീതമായി സൂക്ഷിച്ച ആളാണ് വി എസ് . എന്നാൽ രാഷ്ട്രീയത്തിൽ നിന്ന് ഒരടി അദ്ദേഹം പിന്നോട്ടു പോയില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ നേരിടാനും സ്വന്തമായ രീതികളുണ്ടായിരുന്നു. മുഖ്യമന്ത്രി പദവിയിൽ പോലും കമ്യൂണിസ്റ്റ് ആശയത്തിൽ നിന്ന് വ്യതിചലിച്ചില്ല. കേരളത്തിന് വലിയ നഷ്ടം.ALSO READ – ചെങ്കടലിൽ അലയടിക്കുന്ന നിലയ്ക്കാത്ത മുദ്രാവാക്യങ്ങൾക്കിടയിലൂടെ ‘സഖാവ്’ അവസാനമായി എകെജി പഠന ഗവേഷണ കേന്ദ്രത്തിൽസിപിഎം നേതാവും മുൻമുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദൻ്റെ നിര്യാണത്തിൽ മുൻ കെപിസിസി പ്രസിഡൻറ് എംഎം ഹസൻ അനുശോചിച്ചു. തൊഴിലാളി വർഗ്ഗത്തിന്റെയും അധ്വാനിക്കുന്നവരുടെയും അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച നേതാവാണ് വിഎസ് . അദ്ദേഹത്തിൻറെ വിയോഗം കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കും തൊഴിലാളി സമൂഹത്തിനും വലിയ നഷ്ടമാണ്. താഴെത്തട്ടിൽ നിന്ന് ഉയർന്നുവന്ന് കേരളത്തിൻറെ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ മെമ്പറും വരെയായ വിഎസ് അച്യുതാനന്ദൻ വ്യത്യസ്തനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവായിരുന്നുവെന്നും എംഎം ഹസൻ പറഞ്ഞു.ഉന്നത രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവാണ് വി എസ്. യഥാർത്ഥ കമ്യൂണിസ്റ്റ് പ്രവർത്തകർക്ക് കണ്ണും കരളുമായിരുന്നു. രാഷ്ട്രീയ നേതാവ് നിലയിലും ഭരണകർത്താവ് എന്ന നിലയിലും വിഎസിന്റെ പേര് എന്നും തിളക്കത്തോടെ ഉണ്ടാകും. രാഷ്ട്രീയത്തിന് അതീതമായി പൊതു പ്രവർത്തനത്തിൽ സ്വീകാര്യനായ നേതാവ്. പാരമ്പര്യവും തഴക്കവുമുള്ള വിഎസിന്റെ വിയോഗം കേരളത്തിന് വലിയ നഷ്ടമാണെന്നും ബെന്നി ബഹനാൻ എം പി പറഞ്ഞു.ALSO READ – “വിട പ്രിയസഖാവേ.. ലാൽസലാം”: വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ എം വി ഗോവിന്ദൻ മാസ്റ്റർമുന്‍ മുഖ്യമന്ത്രിയുമായിരുന്ന വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി അനുശോചിച്ചു. സ്വതസിദ്ധമായ പ്രവര്‍ത്തന ശൈലിയിലൂടെ ജനങ്ങളുടെ സ്വീകാര്യത ആര്‍ജ്ജിച്ച പൊതുപ്രവര്‍ത്തകനാണ് വി.എസ്.അച്യുതാനന്ദന്‍. എല്ലാക്കാലവും നിലപാടുകള്‍ തുറന്നുപറയാന്‍ അദ്ദേഹം കാണിച്ച ധൈര്യവും ആര്‍ജ്ജവവും അദ്ദേഹത്തെ കമ്യൂണിസ്റ്റ് നേതാക്കള്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധേയനാക്കി.മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹംരാജ്യത്തെ തന്നെ ഏറ്റവും തലമുതിര്‍ന്ന നേതാവാണ്. തനിക്ക് ശരിയെന്ന് തോന്നുന്നതായിരുന്നു അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ബോധ്യം. നിലപാടുകളിലെ കാർക്കശ്യം അദ്ദേഹത്തെ വ്യത്യസ്തനാക്കി. വി.എസ്.അച്യുതാനന്ദന്റെ വിയോഗം കേരള സമൂഹത്തിന് നികത്താനാകാത്ത നഷ്ടമാണെന്നും കെ.സി.വേണുഗോപാല്‍ എംപി പറഞ്ഞു.അദ്ദേഹം കറകളഞ്ഞ നേതാവ് ആയിരുന്നു. അദ്ദേഹം എവിടെയും നിലപാട് തുറന്നു പറഞ്ഞിരുന്നു. വിഎസിന്റെ വിടവാങ്ങൽ സൃഷ്ടിക്കുന്നത് വലിയ ശൂന്യതയെന്നും വി മുരളീധരൻ പറഞ്ഞു. കുടുംബത്തിലെ കാരണവർ നഷ്ടപ്പെട്ട ദുഃഖമാണ് കുടുംബത്തിൽ ഉണ്ടായിട്ടുള്ളത്.എന്നും വി.എസിനെ കുടുംബത്തിലെ കാരണവരുടെ സ്ഥാനത്ത് മാത്രമാണ് കണ്ടിട്ടുള്ളത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ ഏറ്റവും നല്ല അധ്യായങ്ങളിൽ ഒന്ന് എഴുതി ചേർത്താണ് സഖാവ് വി.എസ്. വിടവാങ്ങിയത്. ഒന്നിന് വേണ്ടിയും തന്റെ ആദർശത്തെ കൈവിടാത്ത ഇതുപോലൊരാൾ ഇനി ഉണ്ടാവില്ല എന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് അനുശോചിച്ചു.ALSO READ – വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ അനുശോചിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്എക്കാലത്തും രാഷ്ട്രീയ കേരളത്തിന്റെ ആദർശ മുഖമായിരുന്നു സഖാവ് വി.എസ്. അച്യുതാനന്ദൻ എന്ന് ബിജെപി ദേശീയ കൗൺസിൽ അംഗം പി.സി. ജോർജ് . തന്റെ രാഷ്ട്രീയ ജീവിതത്തിൽ പിതൃതുല്യനായിരുന്നു വി.എസ്.. ഏത് പ്രതിസന്ധി ഘട്ടത്തിലും അധികാരത്തിനുവേണ്ടി ആദർശം പണയം വെക്കാത്ത വിപ്ലവ സൂര്യനെയാണ് വി.എസിന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്നും പി സി ജോർജ് അനുശോചന സന്ദേശത്തിൽ പറഞ്ഞുഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് പ്രത്യേകിച്ച് സിപിഐഎമ്മിന് കരുത്തും ഊർജ്ജവും പകർന്ന സമര നേതാവായിരുന്നു സഖാവ് വിഎസ് അച്യുതാനന്ദൻ. പുന്നപ്ര-വയലാർ സമരം മുതൽ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെയാണ് അദ്ദേഹം സമര മുന്നേറ്റം നടത്തിയത്. പ്രിയ സഖാവിന്റെ വേർപാടിൽ കെ വി തോമസ് അനുശോചിച്ചു.ALSO READ – ‘പേരിനെ ശരിയടയാളമാക്കിയ നേതാവിന് ആദരാഞ്ജലി’; വി എസിനെ ഓർമിച്ച് മഞ്ജുവാര്യർവിപ്ലവ വീര്യം സിരകളിൽ ഉണ്ടായിരുന്ന നേതാവാണ് വി എസ്. ഏറെ വാത്സല്യം ഉണ്ടായിരുന്ന നേതാവാണ്. വി എസിന്റെ വേർപാട് തീരാ നഷ്ടമാ ണെന്നും പി ജെ ജോസഫ് പറഞ്ഞു. നികത്താനാവാത്ത വിടവാണ് ഉണ്ടായത്. ദുർബല ജനവിഭാഗങ്ങളുടെ കാര്യത്തിൽ ശ്രദ്ധാലുവായിരുന്നു . പാർശ്യവൽക്കരിക്കപ്പെട്ടവർക്ക് വേണ്ടി ശക്തമായ നിലപാട് സ്വീകരിച്ചുവെന്നും സംസ്ഥാന താൽപര്യം സംരക്ഷിക്കുന്നതിൽ ശക്തമായ നിലപാട് സ്വീകരിച്ചു എന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു.വി എസ് പാര്‍ട്ടിപ്രവര്‍ത്തകനായ കാലം മുതൽ തനിയ്ക്ക് അദ്ദേഹത്തെ നേരിട്ടറിയാമെന്ന് എം കെ സാനുമാസ്റ്റർ. പടിപടിയായി ഉയർന്ന് അദ്ദേഹം പാർട്ടി സെക്രട്ടറിയായി. തന്നോട് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആദ്യം ആവശ്യപ്പെട്ടത് വി എസാണ്.ആശയ പ്രധാനമായ പ്രസംഗം അദ്ദേഹത്തിൻ്റെ പ്രത്യേകതയാണ്. തുടക്കം മുതൽ ഒടുക്കം വരെ അദ്ദേഹം കമ്മ്യൂണിസ്റ്റ് പോരാളിയായിരുന്നുവെന്നും എം കെ സാനുമാസ്റ്റര്‍ അനുസ്മരിച്ചു..The post വി എസിന്റെ വേർപാടിൽ അനുശോചന പ്രവാഹം appeared first on Kairali News | Kairali News Live.