വിഎസ് അച്യുതാനന്ദൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രി ജി.ആർ അനിൽ

Wait 5 sec.

വിഎസ് അച്യുതാനന്ദൻ്റെ നിര്യാണത്തിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പുമന്ത്രി ജി.ആർ അനിൽ അനുശോചനം രേഖപ്പെടുത്തി. ആധുനിക കേരളത്തെ സൃഷ്ടിക്കുന്നതിൽ ആത്മത്യാഗപരമായ സംഭാവനകൾ അർപ്പിച്ച് ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളിലെ അവസാന കണ്ണികളിൽ ഒന്നുകൂടി നമ്മെ വിട്ടു പോവുകയാണ് – സഖാവ് വിഎസ് അച്യുതാനന്ദൻ വിടവാങ്ങിയിരിക്കുന്നു. രാജവാഴ്ചക്കാലത്ത് ഫ്യൂഡൽ മാടമ്പി മാരുടെ കൊടിയ ചൂഷണത്തിനും മർദ്ദനത്തിനും എതിരെ കർഷകത്തൊഴിലാളികളെയും മറ്റു മർദ്ദിത ജനവിഭാഗങ്ങളെയും സംഘടിപ്പിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തിയ ഉജ്ജ്വല പോരാട്ടങ്ങളിലൂടെയാണ് വിഎസ് ചെറുപ്രായത്തിൽ രാഷ്ട്രീയ ജീവിതത്തിലേക്ക് കടന്നുവരുന്നത്. ALSO READ – “കേരള ജനതയുടെ ആവേശമായ കമ്മ്യൂണിസ്റ്റ് രക്തതാരകമായിരുന്നു വി എസ്”: മന്ത്രി കെ രാജൻകുട്ടിക്കാലത്തെയുള്ള അച്ഛൻ്റെ മരണവും കടുത്ത ജീവിതക്ലേശങ്ങളും എല്ലാം അദ്ദേഹത്തെ ഉലയിലൂതി എടുത്ത ആയുധം കണക്കെ കരുത്തനാക്കി. പിൽക്കാലത്ത് കേരളത്തിന്റെ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും എല്ലാം ആയി ഉയർന്നപ്പോഴും ജീവിതാനുഭവങ്ങളിലൂടെ സ്വാംശീകരിച്ച വർഗ്ഗ രാഷ്ട്രീയ നിലപാടുകൾ ഉയർത്തിപ്പിടിച്ചു അദ്ദേഹം. മർദ്ദിതരോടും ചൂഷിതരോടും ഉള്ള പക്ഷപാതം പോലെ ഉയർന്ന പാരിസ്ഥിതികാവബോധം, സ്ത്രീകളുടെ അന്തസ്സിനും അഭിമാനത്തിനും വേണ്ടിയുള്ള നിലപാടുകൾ എന്നിവയെല്ലാം അദ്ദേഹത്തെ ശ്രദ്ധേയനാക്കി. ആ സ്മരണകൾക്ക് മുന്നിൽ ആദരപൂർവ്വം തലകുനിക്കുന്നു. കേരള ജനതയ്ക്കൊപ്പം ആ ദുഃഖത്തിൽ പങ്കുചേരുന്നു.The post വിഎസ് അച്യുതാനന്ദൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രി ജി.ആർ അനിൽ appeared first on Kairali News | Kairali News Live.